MV Desk
ഒന്നിച്ച് മുട്ട വാങ്ങിയതിനു ശേഷം കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ, വൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിങ്ങൾ ചെയ്യുന്ന കാര്യം ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുട്ടയുടെ തോടിൽ പ്രകൃതിദത്തമായ സംരക്ഷണ കവചമുണ്ട്. 'ക്യൂട്ടിക്കിൾ' അല്ലെങ്കിൽ 'ബ്ലൂം' എന്നാണ് ഇതിനെ വിളിക്കുന്നത്. മുട്ടതോടിലെ സുഷിരത്തിലൂടെ ബാക്റ്റീരിയകൾ അകത്തു കടത്താതെ സൂക്ഷിക്കുന്നത് ഈ കവചമാണ്.
മുട്ട വെള്ളത്തിലിട്ട് കഴുകുന്നതിലൂടെ ഈ കവചം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ സാൽമോണല്ല പോലെയുള്ള അപകടകാരികളായ ബാക്റ്റീരിയകൾ മുട്ടയുടെ ഉള്ളിലേക്ക് കടന്നുചെല്ലും.
തണുത്ത മുട്ട ചൂടുവെള്ളത്തിലോ മറ്റോ കഴുകുമ്പോൾ ഉണ്ടാകുന്ന മർദ്ദ വ്യത്യാസം കാരണം, പുറമെയുള്ള ബാക്ടീരിയകൾ ഷെല്ലിലെ സുഷിരങ്ങളിലൂടെ അകത്തേക്ക് കയറാനും സാധ്യതയുണ്ട്.
മുട്ടയിൽ കാഷ്ടമോ മറ്റ് അഴുക്കുകളോ ഉണ്ടെങ്കിൽ തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് തുടച്ചു നീക്കുകയാണ് ചെയ്യേണ്ടത്.
മുട്ട കഴുകണം എന്ന് നിർബന്ധമുണ്ടെങ്കിൽ പാചകം ചെയ്യാനെടുക്കുന്നതിന് തൊട്ടുമുൻപായി ഇളം ചൂടുവെള്ളത്തിൽ കഴുകുക. ഒരിക്കലും വെള്ളത്തിൽ കുതിർത്ത് വെക്കരുത്.