ജാപ്പനീസ് എളുപ്പത്തിൽ പഠിക്കാം; 5 പൊടിക്കൈകൾ

MV Desk

ജാപ്പനീസ് ഭാഷ പഠിക്കുന്നതിനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം. വളരെ പതുക്കെ പഠിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ദിവസം അഞ്ച് വാക്കുകൾ മാത്രം പഠിക്കുക. വളരെ പതുക്കേ ആ വാക്കുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ തലച്ചോറിൽ അതു പതിയും.

ജാപ്പനീസ് വാക്കുകളെ രസകരമായ ചിത്രങ്ങളോ ദൃശ്യങ്ങളോ ആയി ബന്ധപ്പെടുത്തി ഓർത്തെടുക്കാം. ഉദാഹരണത്തിന് നെകോ എന്ന പൂച്ച എന്നാണ് അർഥം. ആ വാക്കിനൊപ്പം വലിയൊരു പൂച്ചയെ മനസിൽ സങ്കൽപ്പാൽ പഠനം എളുപ്പമാകും.

നിങ്ങളുടെ മുറിയിൽ ജാപ്പനീസ് എഴുതിയ സ്റ്റിക്കി നോട്ടുകൾ ഒട്ടിക്കുക. വെള്ളത്തിന് മിസുവെന്നും വാതിലിന് ഡോവ എന്നുമാണ് ജാപ്പനീസിൽ പറയുന്നത്. അതാത് വസ്തുക്കളിൽ ജാപ്പനീസ് പേരുകൾ ഒട്ടിച്ചു വയ്ക്കുന്നതും ഗുണം ചെയ്യും.

ഓർമയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നതിനു മുൻപ് അത് പൂർണമായും മനസിലാക്കി എന്നുറപ്പു വരുത്തുക. ആനിം ക്ലിപ്പുകൾ, ജാപ്പനീസ് ഗാനങ്ങൾ, ചെറിയ പോഡ്കാസ്റ്റുകൾ എന്നിവയെല്ലാം ഉച്ഛാരണം ശരിയാക്കാൻ സഹായിക്കും.

ഭാഷാ പ്രയോഗങ്ങൾ ഉറക്കെ പറയുക. ദിവസത്തിൽ അഞ്ചു തവണയങ്കിലും സംസാരത്തിൽ ഈ ഭാഷാ പ്രയോഗം ഉറപ്പാക്കുക. ഭാഷയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ മാർഗം സഹായിക്കും.

ഒരിക്കൽ പഠിച്ചതു തന്നെ വീണ്ടും ഹൃദിസ്ഥമാക്കാൻ ശ്രമിക്കുക. ഒരേ വാക്കുകളും വാചകങ്ങളും തലച്ചോറിൽ നിരന്തരമായി പതിക്കുന്നത് പഠനത്തെ സഹായിക്കും..