Megha Ramesh Chandran
ഫാഷൻ എന്ന് കേൾക്കുമ്പോൾ ആദ്യം എത്തുന്നത് മെലിഞ്ഞ രൂപങ്ങളാണ്. നമ്മുടെ വസ്ത്രധാരണ രീതി കൊണ്ടാണ് പലപ്പോഴും ഇല്ലാത്ത വണ്ണം തോന്നിക്കുന്നത്. വണ്ണം കുറവ് തോന്നാൻ നമുക്ക് വസ്ത്രധാരണത്തിലും ചില മാറ്റങ്ങൾ വരുത്താം. അതെന്തൊക്കെയെന്നു നോക്കാം.
നിറങ്ങൾ
കറുപ്പ്, നേവി ബ്ലൂ, മറൂൺ, ഡാർക്ക് ഗ്രീൻ എന്നി ഡാർക്ക് നിറങ്ങളുളള വസ്ത്രങ്ങൾ ശരീരം സ്ലിം ആയി തോന്നിക്കും. ഒരേ നിറത്തിലുളള ടോപ്പ് - ബോട്ടം കോമ്പിനേഷൻ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശരീരത്തിന് നീളവും ഭംഗിയും തോന്നിക്കുംചെറിയ ഡിസൈനുകളുളള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക.
ഡിസൈൻ
നേർ വരകളോ ചെറിയ പാറ്റേണുകളോ ഉളള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശരീരം മെലിഞ്ഞതായി തോന്നും
വി നെക് / യു നെക് - കഴുത്തും മുഖവും മെലിഞ്ഞതായി തോന്നിക്കും
ബോട്ട് നെക്ക്, ഓഫ് - ഷോൾഡർ - വലിയ ശരീരത്തിനും ഗ്ലാമറസ് ലുക്ക് നൽകും
ഫാബ്രിക്
ഷിഫോൺ, ക്രേപ്പ്, ജോർജെറ്റ്, കോട്ടൺ ബ്ലെൻഡ് എന്നിവ എടുക്കുക.
ആഭരണങ്ങൾ
നീളം കൂടിയ നെക്ലെയ്സ് - കഴുത്തിന് നീളം കൂടിയതായി തോന്നിക്കും
കമ്മൽ
വലിയ കമ്മൽ ധരിക്കുമ്പോൾ മുഖം മെലിഞ്ഞതായി തോന്നിക്കും.
ദുപ്പട്ട
അരയ്ക്കും വയറിനും ചുറ്റി ധരിച്ചാൽ വണ്ണം കുറഞ്ഞതായി തോന്നും.
ചെരുപ്പ്
ഫീലുകൾ ഉപയോഗിച്ചാൽ ശരീരം നീളം കൂടിയതായി തോന്നും