MV Desk
പുഴുങ്ങിയ മുട്ട
ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഉഗ്രൻ ലോ കാർബ് വിഭവമാണ് പുഴുങ്ങിയ മുട്ട. ഒരു മുട്ടയിൽ 6.24 ഗ്രാം പ്രോട്ടീൻ ആണുള്ളത്. അതു മാത്രമല്ല കോളിൻ, വിറ്റാമിൻ ഡി മുതലായവ ധാരാളമുണ്ട്. രുചിയും സൂപ്പർ.
ഒലിവ്
ഉപ്പിലിട്ടത് എന്തെങ്കിലും കഴിക്കണമെന്ന് കൊതി തോന്നുന്നുണ്ടെങ്കിൽ പേടിക്കാതെ ഒലിവ് കഴിച്ചോളൂ. ചിപ്സ് കഴിക്കുന്ന സന്തോഷവും കിട്ടും. വളരെ കുറച്ച് കാർബോ ഹൈഡ്രേറ്റ്സ് മാത്രമേ ഒലിവിലുള്ളൂ.
സ്ട്രിങ് ചീസ്
യാത്രകളിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് സ്ട്രിങ് ചീസ്. പ്രോട്ടീനും കാൽഷ്യവും ഫോസ്ഫറസും ധാരാളം ഉണ്ട്. അതു കൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കും. രക്തചംക്രമണത്തെയും സഹായിക്കും.
ട്യൂണ
കലോറി ഏറ്റവും കുറവുള്ള വിഭവങ്ങളിൽ ഒന്നാണ് കാൻഡ് ട്യൂണ. പ്രോട്ടീൻ ഇഷ്ടം പോലെയുണ്ട്. ഒപ്പം ഒമേഗ -3 ഫാറ്റി ആസിഡുമുണ്ട്. പ്രതിരോധ ശേഷിയും വർധിപ്പിക്കും.
ചിക്കൻ വിങ്സ്
രുചികരമായ മറ്റൊരു ലോ കാർബ് വിഭവമാണ് ചിക്കൻ വിങ്സ്. ഇഷ്ടം പോലെ പ്രോട്ടീനുമുണ്ട്. ബേക് ചെയ്തോ ഗ്രിൽ ചെയ്തോ എയർ ഫ്രൈ ചെയ്തോ കഴിക്കാം.
എഗ് വൈറ്റ് റാപ്
മുട്ടയിലെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് എഗ് വൈറ്റ് റാപ്. ലോ കാർബ് പരീക്ഷിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന വിഭവം.