MV Desk
ഗ്യാസ് കണക്ഷനിലും ഹോസിലും ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക. സോപ്പ് വെള്ളം പുരട്ടി നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാനാകും. ചോർച്ചയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുക.
പാചകത്തിനായി പ്രഷർ കുക്കർ ഉപയോഗിക്കുന്നത് സമയവും പാചകവാതകവും ലാഭിക്കാൻ സഹായിക്കും.
ബർണറിൽ വയ്ക്കുന്ന പാത്രങ്ങളുടെ അടിഭാഗം വൃത്തിയുള്ളതായിരിക്കണം. ഇത് പാചകം എളുപ്പമാക്കുകയും എൽപിജി ഉപയോഗം കുറയ്ക്കുകയും ചെയ്യും.
പാചകം ചെയ്യുമ്പോൾ പരമാവധി പാത്രം അടച്ചുവയ്ക്കാൻ ശ്രമിക്കുക. ഇത് പാചക സമയം കുറയ്ക്കാൻ സഹായിക്കും.
പാചകത്തിന് ഏറ്റവും അനുയോജ്യമായ തീജ്വാലയുടെ നിറം നീലയാണ്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങൾ കണ്ടാൽ ബർണർ വൃത്തിയാക്കാൻ സമയമായി എന്ന് മനസിലാക്കുക.
ഇളം ചൂടുവെള്ളവും ബേക്കിങ് സോഡയും ഉപയോഗിച്ച് ബർണർ വൃത്തിയാക്കുന്നത് തീജ്വാലയുടെ കാര്യക്ഷമത വർധിപ്പിക്കും.
പാചകം പൂർത്തിയാക്കിയ ശേഷം ഗ്യാസ് വാൽവ് കൂടി ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.
ഭക്ഷണം പെട്ടെന്ന് പാകമാകാൻ എപ്പോഴും ഹൈ ഫ്‌ളെയിമിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. കഴിവതും കുറഞ്ഞ തീയിൽ (ലോ ഫ്‌ളെയിം) പാചകം ചെയ്യുന്നത് ഗ്യാസ് ലാഭിക്കാനും ഭക്ഷണത്തിനു രുചി കൂടാനും സഹായിക്കും.