വീട്ടിൽ തന്നെ കപ്പുച്ചിനോ തയാറാക്കാം; 3 ചേരുവകൾ മാത്രം മതി

MV Desk

പോക്കറ്റിൽ കാശില്ലാത്തതു കൊണ്ട് കപ്പുച്ചിനോ മോഹം ഉപേക്ഷിക്കേണ്ടതില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ കപ്പുച്ചിനോ തയാറാക്കാം.

വെറും മൂന്നേ മൂന്നു ചേരുവകൾ മാത്രം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ കപ്പുച്ചിനോ തയാറാക്കാം.

ചേരുവകൾ- രണ്ട് ചെറിയ പാക്കറ്റ് ഇൻസ്റ്റന്‍റ് ബ്രൂ കോഫി പൗഡർ, രണ്ട് ടെബിൾ സ്പൂൺ പഞ്ചസാര, തിളപ്പിച്ച പാൽ ഒരു കപ്പ്.

ഒരു പാ‌ത്രത്തിലേക്ക് കോഫീ പൗഡറും പഞ്ചസാരയും ചേർത്ത് അൽപ്പം വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക. മിശ്രിതം നല്ല ക്രീം പരുവത്തിലാകണം. മിക്സി ഉപയോഗിച്ചോ വിസ്ക് ഉപയോഗിച്ചോ മിശ്രിതം ക്രീ രൂപത്തിലാക്കാം.

ഒരു കപ്പിലേക്ക് കോഫീ പൗഡർ പഞ്ചസാര മിശ്രിതം ഒഴിക്കുക. മുകളിലേക്ക് തിളപ്പിച്ച പാൽ ഒഴിക്കാം. നന്നായി ഇളക്കിയ ശേഷം മുകളിൽ അൽപം കോഫീ പൗഡർ കൂടി വിതറിയാൽ കപ്പുച്ചിനോ റെഡി.