MV Desk
മിഡിൽ ക്ലാസ് കുടുംബങ്ങളിലെ കുട്ടികൾ വളരുന്തോറും അവരുടെ ജീവിതത്തിന്‍റെ ഭാഗമായി വരുന്ന ചില ശീലങ്ങളെക്കുറിച്ച് അറിയാം.
കരുതി വയ്ക്കും
കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ അറിഞ്ഞു വളർന്നതു കൊണ്ടായിരിക്കാം പണം ഉൾപ്പെടെയുള്ളവ കരുതി വയ്ക്കാൻ ഇവ ശ്രമിക്കും. വരവും ചെലവും കൂട്ടിമുട്ടിക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടിയത് ഇവരുടെ തലച്ചോറിൽ അത്ര ശക്തമായി പതിഞ്ഞിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നേട്ടങ്ങൾ ആഘോഷിക്കാൻ മടി
നേട്ടങ്ങൾ ആഘോഷിക്കാനോ മറ്റുള്ളവരോട് പറയാനോ മടിക്കും. അതു മൂലം അസൂയ ഉണ്ടാകുമെന്നോ മറ്റുള്ളവർ പണം ആവശ്യപ്പെടുമെന്നോ സ്വയം പൊക്കി പറയുന്നവരായി മറ്റുള്ളവർ കരുതുമെന്നോ ഉള്ള ഭയമാണ് കാരണം.
വരവു ചെലവുകൾ കണക്കു കൂട്ടിക്കൊണ്ടിരിക്കും
എന്തു കാര്യം ചെയ്യുമ്പോഴും അതിനു ചെലവാകുന്ന പണത്തെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടായിരിക്കും. കൈയിൽ ആവശ്യത്തിൽ അധികം പണം ഉണ്ടെങ്കിൽ പോലും പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോഴും ഷോപ്പ് ചെയ്യുമ്പോഴും ഇത്തരത്തിൽ ചെലവാകുന്ന പണത്തെക്കുറിച്ച് കണക്കുകൂട്ടും.
ഷോപ്പിങ് ചെയ്താൽ കുറ്റബോധം
വില കൂടിയ എന്തെങ്കിലും വസ്തുക്കൾ വാങ്ങിയാൽ കടുത്ത കുറ്റബോധം തോന്നും. കൈയിൽ ആവശ്യത്തിലേറെ പണമുണ്ടെങ്കിൽ പോലും ഈ ചിന്തയിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ല.
സഹായം തേടാൻ മടി
എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ കഴിവുള്ളവരായിരിക്കും. അതു കൊണ്ടു തന്നെ ഏതെങ്കിലും വിധത്തിൽ ഒരു തളർച്ചയുണ്ടായാൽ മറ്റുള്ളവരുടെ സഹായം തേടാൻ മടി തോന്നും.
ഒരേ സാഹചര്യത്തിൽ ദീർഘകാലം തുടരും
ജോലിയിലായാലും ബന്ധങ്ങളിലായാലും ദീർഘകാലം പിടിച്ചു നിൽക്കാൻ ശ്രമിക്കും. മാറ്റങ്ങളോടുള്ള ഭയമാണിതിന് കാരണം. കംഫോർട് സോൺ തകർക്കാൻ കഴിയാത്തതിനാൽ മറ്റു മികച്ച അവസരങ്ങൾ തേടാൻ മടിക്കും. ഇതു കരിയറിനെയും ജീവിതത്തെയും പുറകോട്ടടിക്കും.