മിക്സിയുടെ ബ്ലേഡിന്‍റെ മൂർച്ച കൂട്ടാൻ അഞ്ച് പൊടിക്കൈകൾ!

Manju Soman

മിക്സിയില്ലെങ്കിൽ അടുക്കളയിൽ ഒരു പണിയും നടക്കില്ല. അപ്പോൾ മിക്സിയുടെ ബ്ലേഡിന്‍റെ മൂർച്ച പോയാലോ?

മിക്സിയുടെ ബ്ലേഡ് മാറ്റുന്നതിനു മുൻപ് ചില പൊടിക്കൈകൾ പരീക്ഷിക്കാം. അതു വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ച് സാധനങ്ങൾവച്ച്.

മുട്ടത്തൊണ്ട്

മുട്ടത്തൊണ്ട് നന്നായി കഴുകി ഉണക്കി മിക്സി ജാറിലിട്ട് കുറച്ച് സെക്കന്‍റുകൾ അടിച്ചാൽ ബ്ലേഡിന്‍റെ മൂർച്ച കൂടും.

ഐസ്ക്യൂബ്

കുറച്ച് ഐസ്ക്യൂബുകൾ മിക്സി ജാറിലിട്ട് അടിപ്പിച്ചാൽ ബ്ലേഡിന്‍റെ മൂർച്ച കൂടാൻ സഹായിക്കും. കൂടാതെ ബ്ലേഡിന്‍റെ അരികുകളിൽ പറ്റിയിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും നീക്കും.

കല്ലുപ്പ്

കല്ലുപ്പ് മിക്സിയുടെ മൂർച്ച കൂട്ടാൻ മിടുക്കനാണ്. ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് മിക്സി ജാറിലിട്ട് ഒന്ന് അടിച്ചാൽ മതിയാകും.

ബേക്കിങ് സോഡ

കുറച്ച് ബേക്കിങ് സോഡ വെള്ളം ചേർത്ത് കുഴമ്പുപരുവത്തിലാക്കി ബ്ലേഡിൽ തേച്ച് കൊടക്കുക. അഞ്ച് മിനിറ്റ് ശേഷം ഇത് കഴുകി കളഞ്ഞാൽ ബ്ലേഡുകളിലെ എണ്ണമയവും അഴുക്കും നീക്കി മൂർച്ചകൂട്ടും.

അലൂമിനിയം ഫോയിൽ

അലൂമിനിയം ഫോയിൽ ചെറിയ ബോളുപോലെ ആക്കി ജാറിലിട്ട് മിക്സി പ്രവർത്തിപ്പിക്കുക. ഇത് ബ്ലേഡിന്‍റെ മൂർച്ച കൂട്ടും.