Manju Soman
മുരിങ്ങയില ചില്ലറക്കാരനല്ല. ശരീരത്തിലെ ഇൻഫ്ലമേഷൻ ഒഴിവാക്കാൻ മുതൽ തിളങ്ങുന്ന ചർമ്മത്തിനു വരെ മുരിങ്ങയില ബെസ്റ്റാണ്.
മുരിങ്ങയിലയിൽ ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴ് മടങ്ങ് വൈറ്റമിൻ സി ആണ് ഉള്ളത്. കൂടാതെ കാരറ്റിൽ ഉളളതിനേക്കാൾ പത്ത് മടങ്ങ് വൈറ്റമിൻ എയും പാലിൽ ഉള്ളതിനേക്കാൾ 17 മടങ്ങ് കാൽഷ്യവുമുണ്ട്.
ആർത്രൈറ്റീസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം പ്രധാന കാരണം ഇൻഫ്ലമേഷനാണ്. ഇൻഫ്ലമേഷൻ ഇല്ലാതാക്കാൻ മുരിങ്ങയില സഹായകമാണ്.
വൈറ്റമിൻ എയും ഇയേണും മുരിങ്ങയിലയിൽ ധാരാളമാണ്. ഇത് അനീമിയ തടയാനും ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താനും സഹോയിക്കും.
സൗന്ദര്യ വർധിപ്പിക്കാനും മുരിങ്ങയില മികച്ചതാണ്. ഇതിലെ ആന്‍റിഓക്സിഡന്‍റുകളും വൈറ്റമിൻ സിയും ചർമത്തിന് തിളക്കം നൽകുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
മുരിങ്ങയില കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗസാധ്യത വർധിപ്പിക്കും.