MV Desk
അരോമ തെറാപ്പി
സസ്യ എണ്ണകളിൽ ഏതെങ്കിലും മണപ്പിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കാറുണ്ട്.
വൈറ്റമിൻ ബി12
ഉത്കണ്ഠാ പ്രശ്നമുള്ളവരിൽ ഭൂരിഭാഗം പേരിലും വൈറ്റബിൾ ബി ലെവൽ കുറവായിരിക്കും. അതു കൊണ്ടു തന്നെ വൈറ്റമിൽ ബി12 സപ്ലിമെന്‍റ് എടുക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
ധ്യാനം
ശ്വാസോച്ഛ്വാസത്തെയും മനസിനെയും നിയന്ത്രിച്ചു കൊണ്ടുള്ള രീതിയാണ് മെഡിറ്റേഷൻ. ക്ലിനിക്കൽ ആങ്സൈറ്റി പ്രശ്നം അഭിമുഖീകരിക്കുന്നവർ മരുന്നിനൊപ്പം മെഡിറ്റേഷൻ ചെയ്യുന്നത് നല്ലതായിരിക്കും.
വ്യായാമം
വ്യായാമത്തിലൂടെ ശാരീരിക ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും മെച്ചപ്പെടുത്താം. ദിവസം 150 മിനിറ്റ് വ്യായാമം ചെയ്താൽ ഉത്കണ്ഠാ പ്രശ്നത്തിൽ മാറ്റമുണ്ടാകും.
എഴുത്ത്
നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങൾ എഴുതുന്നതും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി കാണുന്ന മീൻ, കക്ക എന്നിവ ഉൾപ്പെടുന്ന കടൽവിഭവങ്ങൾ കഴിക്കുന്നത് തലച്ചോറിലെ കോശങ്ങളെ ഫലപ്രദമായി സ്വാധീനിക്കും.
ലെമൺ ബാം
പുതിനയിലയുടെ കുടുംബത്തിൽ പെട്ട ഒരു ചെടിയിൽ നിന്നുമുണ്ടാക്കുന്ന ലെമൺ ബാം പുരട്ടുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും. ഹൃദയശസ്ത്രക്രിയ ചെയ്തവരിലും പൊള്ളൽ ഏറ്റവരിലും ഇതു ഫലപ്രദമാകാറുണ്ട്.