നവരാത്രി; 9 ദേവീഭാവങ്ങളും അർപ്പിക്കേണ്ട പൂക്കളും

MV Desk

ശൈലപുത്രീ ദേവീ

ശൈലപുത്രിയായ പാർവതീ ദേവിയെയാണ് നവരാത്രിയുടെ ആദ്യദിനത്തിൽ ആരാധിക്കുന്നത്. ചെമ്പരത്തി പൂവാണ് ദേവിക്ക് പ്രിയം. ശക്തിയെയും ജ്ഞാനത്തെയുമാണ് ദേവി പ്രതിനിധീകരിക്കുന്നത്.

ശൈലപുത്രീ ദേവീ

ബ്രഹ്മചാരിണീ ദേവി

രണ്ടാം ദിനത്തിൽ ബ്രഹ്മചാരിണീ ദേവിയെയാണ് ആരാധിക്കുന്നത്. ജമന്തി പൂവാണ് രണ്ടാം ദിനത്തിൽ അർപ്പിക്കുന്നത്. സ്നേഹം, ഭക്തി, സമാധാനം എന്നിവയെയാണ് ദേവി പ്രതിനിധീകരിക്കുന്നത്.

ബ്രഹ്മചാരിണീ ദേവി

ചന്ദ്രഘണ്ഡാ ദേവി

കരുത്തിന്‍റെയും ധൈര്യത്തിന്‍റെയും പ്രതിരൂപമായ ചന്ദ്രഘണ്ഡാ ദേവിയ്ക്ക് മൂന്നാം നാൾ താമരപ്പൂക്കൾ അർപ്പിക്കാം.

ചന്ദ്രഘണ്ഡാ ദേവി

കൂശ്മാണ്ഡ ദേവി

ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യുന്ന കൂശ്മാണ്ഡ ദേവിക്ക് നാലാം നാൾ മുല്ലപ്പൂക്കൾ അർപ്പിക്കും.

കൂശ്മാണ്ഡ ദേവി

സ്കന്ദ മാതാ

സ്കന്ദ മാതാവിനെയാണ് അഞ്ചാം നാൾ ആരാധിക്കുന്നത്. മഞ്ഞ പനിനീർപുഷ്പങ്ങൾ അർപ്പിച്ചു പ്രാർഥിക്കാം.

സ്കന്ദ മാതാ

കാത്യായനീ ദേവി

ശക്തിയുടെ പര്യായമായ കാത്യായനീ ദേവിക്ക് ആറാം നാൾ ചെണ്ടുമല്ലിപ്പൂക്കൾ അർപ്പിക്കാം

കാത്യായനീ ദേവി

കാളരാത്രി ദേവി

ഏഴാം നാൾ ഭയാനകമായ ഭാവത്തോടെയുള്ള കാളരാത്രിക്ക് ശംഖുപുഷ്പങ്ങൾ അർപ്പിച്ച് പ്രാർഥിക്കാം

കാളരാത്രി ദേവി

മഹാഗൗരി

ദുർഗാഷ്ടമി ദിനത്തിൽ മഹാഗൗരിയുടെ ഭാവത്തിലുള്ള ദേവിക്ക് ഗന്ധരാജൻ പൂക്കൾ അർപ്പിക്കാം.

മഹാഗൗരി

സിദ്ധിധാത്രിദേവി

സിദ്ധിധാത്രിദേവിക്ക് ഒമ്പതാം നാൾ പനിനീർ ചമ്പകങ്ങൾ അർപ്പിക്കാം

സിദ്ധിധാത്രിദേവി