മംഗൾഗിരി മുതൽ കട്ടം കാഞ്ചീപുരം വരെ! നിർമല സീതാരാമന്‍റെ വൈറൽ സാരിക്കഥ

MV Desk

9 തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആളാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഓരോ തവണ ബജറ്റ് അവതരണത്തിനെത്തുമ്പോഴും ധനമന്ത്രിയുടെ സാരി ചർച്ചയാവാറുണ്ട്.

ഇന്ത്യൻ സംസ്ക്കാരത്തെ ഉൾക്കുള്ള വൈവിധ്യങ്ങളായ സാരികളാണ് നിർമല എല്ലാ ബജറ്റിലും ധരിക്കാറ്. ഓരോ സാരിക്കും ഒരോ കഥകൾ പറയാനുണ്ട്. സാരികളുടെയും സവിശേഷതകൾ അറിയാം.

2019 – മംഗൾഗിരി

തന്‍റെ ആദ്യ ബജറ്റിൽ, സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്ന, സ്വർണ ബോർഡറുള്ള പിങ്ക് മംഗൾഗിരി സിൽക്ക് സാരിയാണ് നിർമല സീതാരാമൻ ധരിച്ചത്.

2020 - മഞ്ഞ സിൽക്ക് സാരി

നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയാണ് നിർമല സീതാരാമൻ 2020 ബജറ്റിൽ ധരിച്ചത്. ഇത് വളർച്ചയുടെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു.

2021 - പോച്ചംപള്ളി ഇക്കത്ത്

തെലങ്കാനയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ഉയർത്തിക്കാട്ടുന്നതിന്‍റെ ഭാഗമായി ചുവപ്പും ഓഫ് വൈറ്റും നിറത്തിലുള്ള പോച്ചംപള്ളി ഇക്കത്ത് സാരിയാണ് 2021 ൽ നിർമല തെരഞ്ഞെടുത്തത്.

2022 - ബൊംകായ്

ഒഡീശയിലെ ഗഞ്ചാം ജില്ലയിൽ നിന്നുള്ള തുരുമ്പിന്‍റെ നിറമുള്ള ബൊംകായ് സാരിയാണ് നിർമല ധരിച്ചിരുന്നത്. കൈത്തറി തൊഴിലാളികൾക്കുള്ള ആദര സൂചകമായായിരുന്നു ഇത്.

2023 - ടെമ്പിൾ ബോർഡർ റെഡ് സിൽക്ക്

കർണാടകയിലെ ഇൽക്കൽ നെയ്ത്ത് സാരി. കറുത്ത ടെമ്പിൾ ബോർഡറും ഗോൾഡൻ എംബ്രോയിഡറി വർക്കുമുള്ള ചുവന്ന സിൽക്ക് സാരിയാണ് നിര്‍മല 2023 ൽ തെരഞ്ഞെടുത്തത്

2024 - മംഗളഗിരി സാരി

ആന്ധ്രാപ്രദേശിൽ നിന്നുള്ള മംഗളഗിരി സാരി. പര്‍പ്പിള്‍ ബോര്‍ഡറുള്ള വെള്ള സില്‍ക്ക് സാരിയാണ് അവര്‍ തെരഞ്ഞെടുത്തത്.

2024 - തുഷാർ കാന്ത സാരി

പശ്ചിമബംഗാളിൽ നിന്നുള്ള കൈത്തറി. പശ്ചിമ ബംഗാളിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന, കാന്താ എംബ്രോയ്ഡറിയോടു കൂടിയ നീല ടസർ സിൽക്ക് സാരിയാണ് നിര്‍മല ധരിച്ചത്.

2025 - മധുബനി സാരി

ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപത്തെ അടയാളപ്പെടുത്തുന്ന മധുബനി സാരി. മത്സ്യ രൂപങ്ങളും സ്വർണ ബോർഡറുമുള്ള ഓഫ് - വൈറ്റ് കൈത്തറി സാരിയാണ് നിര്‍മല ധരിച്ചത്.

2026 - കട്ടം കാഞ്ചീപുരം

തമിഴ്നാടിന്‍റെ പുരാതന നെയ്ത്ത് പാരമ്പര്യത്തിന്‍റെ സൂചകമായി കട്ടം കാഞ്ചീപുരം സാരിയാണ് നിർമല ധരിച്ചിരിക്കുന്നത്. മെറൂണ്‍ കാഞ്ചീപുരം സാരിയായിരുന്നു ഇത്.