അകാല നര എത്ര വയസു വരെ? പരിഹാരങ്ങൾ ഏറെ

MV Desk

അകാല നര പരിഹരിക്കുന്നതിനായി ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്താം

പ്രായം

25 വയസിനു താഴെയുള്ളവരിൽ കണ്ടു വരുന്ന നരയാണ് അകാലനരയായി കണക്കാക്കുന്നത്. ഇതിനൊപ്പം മുടി കൊഴിച്ചിലും തളർച്ചയുമുണ്ടെങ്കിൽ തീർച്ചയായും ഡോക്റ്ററെ സമീപിക്കുക.

കാരണം

ബി12, അയേൺ, തൈറോയ്ഡ് ഹോർമോണുകൾ, വൈറ്റമിൻ ഡി എന്നിവയുടെ കുറവു മൂലം അകാലനര ഉണ്ടായേക്കാം.

പോഷകക്കുറവ് പരിഹരിക്കുക

ബി വൈറ്റമിൻ, സിങ്ക്, കോപ്പർ, ആന്‍റിഓക്സിഡന്‍റ്സ്, അയേൺ എന്നിവ അടങ്ങുന്ന ഇലക്കറികൾ ഉൾപ്പെടെയുള്ളവര ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക ആന്‍റിഓക്സിഡന്‍റ് സമൃദ്ധമായുള്ള വിഭവങ്ങൾ ഫ്രീ റാഡിക്കൽസ്, മെലാനിൻ പ്രവർത്തനം കാര്യക്ഷമമാക്കും.

സമ്മർദം പരിഹരിക്കാം

യോഗ, ‌ലളിതമായ ശ്വാസോച്ഛ്വാസ വ്യായാമം എന്നിവ നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. ഇവ രക്തചംക്രമണം വർധിപ്പിച്ച് ഓക്സിഡേറ്റീവ് ലോഡ് കുറയ്ക്കും.

ഉറക്കത്തിന് മുൻഗണന

ദിവസവും 7-8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക. അതേ പോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഉറങ്ങുന്ന സമയത്താണ് ശരീരം ഓക്സിഡേറ്റീവ് തകരാറുകൾ പരിഹരിച്ച് ഹോർമോണുകളുടെ സന്തുലിതാവസ്ഥ നില നിർത്തുക.

പുകവലി ഒഴിവാക്കുക

പുകയിലയുടെ ഉപയോഗം പൂർണമായും ഉപേക്ഷിക്കുക. മലിനമായ അന്തരീക്ഷമാണെങ്കിൽ പുറത്തിറങ്ങുമ്പോൾ മുടി തുണി കൊണ്ട് മറക്കാനോ അല്ലെങ്കിൽ ആന്‍റി ഓക്സിഡന്‍റ് സീറം ഉപയോഗിക്കാനോശ്രദ്ധിക്കുക.