MV Desk
കോഴി മുട്ട
ആരോഗ‍്യകരവും പോഷകപ്രദവുമായ മുട്ട പ്രോട്ടീന്‍റെ ഉറവിടമാണ്. 50 ഗ്രാം മുട്ടയിൽ 6.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു
സോയാബീൻ
പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയാബീൻ. 100 ഗ്രാം സോയാബീനിൽ നിന്ന് 50 ഗ്രാം പ്രോട്ടീൻ ലഭിക്കും
പനീർ
ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള 100 ഗ്രാം പനീറിൽനിന്ന് 18-20 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും
തൈര്
പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കുന്ന തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 245 ഗ്രാം തൈരിൽ 8.5 ഗ്രാം ആണ് പ്രോട്ടീൻ സാന്നിധ്യം.
മത്തങ്ങ വിത്ത്
മഗ്നീഷ‍്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവ മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മത്തങ്ങ വിത്തിൽ നിന്ന് 19 ഗ്രാം പ്രോട്ടീൻ ലഭിക്കും
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ ലഭിക്കാൻ സഹായകരമാണ്. 200 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ നിന്ന് 20 ഗ്രാം പ്രോട്ടീൻ ലഭിക്കും