MV Desk
മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് പുട്ട്. ഒരു കപ്പ് റേഷനരി ഉണ്ടെങ്കിൽ എളുപ്പത്തിൽ പുട്ടുണ്ടാക്കാം.
റേഷനരി നന്നായി കഴുകി ചൂടുവെള്ളമൊഴിച്ച് 2 മണിക്കൂർ കുതിർക്കുക.
കുതിർന്ന അരി കോട്ടൺ തുണിയിൽ വിരിച്ച് ഉണക്കിയെടുക്കാം
മിക്സിയിൽ അൽപ്പാൽപ്പമായി വെള്ളം ചേർക്കാതെ പൊടിച്ചെടുക്കാം
അരിപ്പൊടി നന്നായി അരിച്ചെടുത്ത ശേഷം ഒന്നു ചൂടാക്കിയെടുക്കാം.
ഉണക്കക്കപ്പ പൊടി ചേർക്കുന്നത് പുട്ട് മൃദുവാകാൻ സഹായിക്കും.
പിന്നീട് പൊടി ആവശ്യാനുസരണം എടുത്ത് നനച്ച് തേങ്ങ ചേർത്ത് പുട്ടുണ്ടാക്കാം.
ആവിയിൽ 7 മിനിറ്റ് വരെ വേവിച്ചാൽ പുട്ട് തയാർ.