MV Desk
റമ്പൂട്ടാൻ സീസണിങ്ങെത്തി. എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ് റമ്പൂട്ടാൻ. മിക്ക വീടുകളിലും ഇതിന്ന് കൃഷി ചെയ്തു വരുന്നുണ്ട്. നിരവധി ഗുണങ്ങളുള്ള പഴയമായതിനാൽ തന്നെ റമ്പൂട്ടാന് വിപണികളിലും വൻ ഡിമാന്‍റാണ്.
എന്നാൽ റമ്പൂട്ടാന് നിരധി ദോഷഫലങ്ങളുണ്ട്. അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, ദഹനപ്രശ്നങ്ങൾ, വിഷാംശം, അലർജി തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം.
റമ്പൂട്ടാന്‍റെ മധുരം:
നല്ല മധുരമുള്ള പഴം എന്നത് തന്നെയാണ് റമ്പൂട്ടാന്‍റെ ഒരു ദോഷം. റമ്പൂട്ടാനിൽ ഉയർന്ന അളവിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ഇത് അധികം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ ഇടയാക്കും.
വിഷാംശം:
റമ്പൂട്ടാന്‍റെ തൊലിയും കുരുവും കഴിക്കുന്നത് ഒഴിവാക്കണം. പച്ചക്കുരുവിൽ വിഷാംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ചവച്ചരച്ച് കഴിക്കുന്നത് തലവേദന, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
ദഹനപ്രശ്നങ്ങൾ:
അമിതമായി റമ്പൂട്ടാൻ കഴിക്കുന്നത് വയറിളക്കം, വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമായേക്കും.
വൃക്കരോഗികൾ:
റമ്പൂട്ടാനിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ വൃക്കരോഗികൾ ഇത് കഴിക്കുന്നതിന് മുൻപ് ഡോക്റ്ററുടെ ഉപദേശം തേടണം.
അലർജി:
അപൂർവം ചിലരിലെങ്കിലും ഈ പഴം കഴിക്കുമ്പോൾ ചൊറിച്ചിൽ, തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ് തുടങ്ങിയ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാം.