ചിക്കൻ വേവിക്കാതെ ഫ്രിഡ്ജിൽ എത്ര നാൾ വയ്ക്കാം?

MV Desk

വേവിക്കാത്ത കോഴിയിറച്ചി വെറും മണിക്കൂറുകൾ മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാനാകൂ. കഷ്ണങ്ങളാക്കിയാണെങ്കിലും മുഴുവനോടെ തൊലി പൊളിച്ച രീതിയിലാണെങ്കിലും വേവിക്കാത്ത ചിക്കൻ 2 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല.

48 മണിക്കൂറുകൾ വരെയാണ് ചിക്കൻ സൂക്ഷിക്കാവുന്ന സമയം. കൂടിയാൽ നാല് ദിവസം വരെ വേവിക്കാത്ത ചിക്കൻ സൂക്ഷിക്കാം. അതിൽ കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും.

കഷ്ണങ്ങളാക്കിയ ചിക്കൻ 9 മാസം വരെയും കഷ്ണങ്ങളാക്കാത്ത ചിക്കൻ 1 വർഷം വരെയും ഫ്രീസറിൽ സൂക്ഷിക്കാം. 0 ഡിഗ്രി ഫാരൻഹീറ്റിൽ അതായത് -17 ഡിഗ്രീ സെൽഷ്യസിൽ തണുപ്പിച്ച് സൂക്ഷിക്കണം എന്നു മാത്രം. പ്ലാസ്റ്റിക് കവറിലോ കണ്ടെയ്നറുകളിലോ വായു നീക്കം ചെയ്ത ശേഷം അടച്ചു വേണം ഫ്രീസ് ചെയ്യാൻ

അതേ സമയം വേവിച്ച ചിക്കൻ മൂന്നു മുതൽ 4 ദിവസം വരെ ഫ്രിഡ്ജിൽ കേടു കൂടാതെ സൂക്ഷിക്കാം..

ചിക്കൻ കേടായിത്തുടങ്ങിയാൽ അതിൽ നിന്ന് ദുർഗന്ധം വമിക്കും. മാത്രമല്ല പതിവിൽ കൂടുതൽ തിളക്കവും കൊഴുപ്പുമുള്ളതായും തോന്നും.

ചിക്കൻ ചീഞ്ഞു തുടങ്ങിയാൽ അതിന്‍റെ പിങ്ക് നിറം മാറി ഗ്രേ, പച്ച അല്ലെങ്കിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടും. ചിലപ്പോൾ പൂപ്പലുകളും കാണും

വേവിക്കാത്ത ചിക്കൻ എടുത്ത ശേഷം കൈകൾ 20 സെക്കൻഡ് സമയമെടുത്ത് സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.