MV Desk
അസുഖങ്ങളെ അകറ്റും
വിറ്റാമിൻ സിയുടെ കലവറയാണ് സവാള. അതു മാത്രമല്ല പ്രതിരോധവ്യവസ്ഥയെ സംരക്ഷിച്ച് വേനൽക്കാല അസുഖങ്ങളെ അകറ്റുകയും ചെയ്യും.
ദഹനത്തെ സഹായിക്കും
ഫൈബറും പ്രിബയോട്ടിക്സും സവാളയിൽ ധാരാളമുണ്ട്. ആമാശയത്തിൽ ദഹനത്തിനായുള്ള ബാക്റ്റീരിയകൾ നിർമിക്കാൻ സഹായകമാകുകയും അതു വഴി ദഹനം മെച്ചപ്പെടുകയും ചെയ്യും.
ശരീരം തണുപ്പിക്കും
ശരീരോഷ്മാവ് നിയന്ത്രിക്കാനും ശരീരത്തിന് പ്രകൃത്യാലുള്ള തണുപ്പ് പ്രദാനം ചെയ്യാനും സവാളയ്ക്ക് സാധിക്കും.
നീർക്കെട്ട് ഇല്ലാതാക്കും
സവാളയിലുള്ള ഘടകങ്ങൾക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കും.
നിർജലീകരണം തടയും
സവാളയിൽ ധാരാളം വെള്ളമുള്ളതു കൊണ്ട് തന്നെ ശരീരത്തിൽ നിർജലീകരണം ഇല്ലാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും വേനലിൽ.
ശരീരഭാരം നിയന്ത്രിക്കാം
വളരെ കുറച്ച് കലോറി മാത്രമേ സവാളയിൽ ഉള്ളൂ. കഴിച്ചാൽ വയറു നിറയുന്ന സംതൃപ്തിയും ലഭിക്കും. അതു കൊണ്ടു തന്നെ ശരീരഭാരം നിയന്ത്രിക്കാനായുള്ള മെനുവിൽ ധൈര്യമായി സവാളയെ ഉൾപ്പെടുത്താം.
വിഷാംശം ഇല്ലാതാക്കും
ശരീരത്തിൽ നിന്ന് വിഷാംശത്തെ പൂർണമായും പുറത്തു കളഞ്ഞ് ശരീരത്തെ ശുദ്ധീകരിക്കാൻ വേവിക്കാത്ത സവാളയ്ക്ക് സാധിക്കും.
ഹൃദയാരോഗ്യം ഉറപ്പാക്കും
ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സവാള നല്ലതാണ്. സവാളയിലുള്ള സൾഫർ സംയുക്തങ്ങളും ആന്‍റി ഓക്സിഡന്‍റുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ചർമത്തിനും ഉത്തമം
വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായുള്ളതു കൊണ്ടു തന്നെ ചർമത്തിനും സവാള ഗുണം ചെയ്യും. കൊളാജൻ ഉത്പാദനം വർധിപ്പിച്ച് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കും.