രോമാഞ്ചത്തെ അവഗണിക്കരുത്; അസുഖങ്ങളുടെ സൂചനയാകാം

MV Desk

അടിസ്ഥാനപരമായി ശരീരത്തിലെ ചൂട് നില നിർത്തുന്നതിന്‍റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നതെന്ന് ഹർവാർഡ് ഹെൽത്ത് പറയുന്നു. തണുപ്പുള്ള സമയങ്ങളിൽ രോമാഞ്ചം ഉണ്ടാകുന്നത് അതു കൊണ്ടാണ്.

ശക്തമായ വികാരങ്ങൾ പേശികളുടെ വലിച്ചിലിന് കാരണമാകുകയും ഇതു മൂലം രോമാഞ്ചം ഉണ്ടാകുകയും ചെയ്യും. ചില സംഗീതം, സിനിമ എന്നിവയെല്ലാം ഇത്തരത്തിൽ രോമാഞ്ചമുണ്ടാക്കും.

അറെക്റ്റർ പിലി മസിലുകൾ ആണ് രോമാഞ്ചം ഉണ്ടാക്കുന്നത്. ഇവ തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിമാനം, ഭയം, അറപ്പ് എന്നിവ തോന്നുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നത് ഇതു കൊണ്ടാണ്.

രോമാഞ്ചം ഉണ്ടാകുമ്പോൾ സ്വാഭാവികമായി നാഡീവ്യവസ്ഥ ഉത്തേജിക്കപ്പെടുകയും അതു മൂലം ശരീരം തയാറെടുപ്പു നടത്തുകയും ചെയ്യും.

രോമാഞ്ചം താരതമ്യേന നിർദോഷമാണ്. പക്ഷേ ചില സമയങ്ങളിൽ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള സൂചനയുമാകാം. കെരാറ്റോസിസ്, പിലാരിസ്, ഓട്ടോനോമിക് ഡിസ്‌ലെക്സിയ മുതലായ അസുഖങ്ങളുടെ ലക്ഷണമാണ് രോമാഞ്ചം. കടുത്ത പനി ഉള്ളപ്പോഴും രോമാഞ്ചം ഉണ്ടാകും.

മൃഗങ്ങൾക്കും രോമാഞ്ചം വരാറുണ്ട്. ഇണ ചേരുമ്പോഴും ഭയപ്പെടുമ്പോഴുമാണ് ഇവ സാധാരണയായി കണ്ടു വരുന്നത്.