MV Desk
തുണിയിൽ കറ പിടിച്ചാൽ പിന്നെയത് കളയുന്നത് വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. സോപ്പുപൊടിയില്ലാതെ തന്നെ ചായക്കറ കളയാനായി അഞ്ച് എളുപ്പവഴികൾ
കറ പറ്റിയാൽ ഉടൻ തുടയ്ക്കാനോ ഉരയ്ക്കാനോ ശ്രമിക്കാതിരിക്കുക. പകരം ടിഷ്യൂ പേപ്പറോ വെള്ളം വലിച്ചെടുക്കുന്ന തുണിയോ ഉപയോഗിച്ച് കറ വലിച്ചെടുക്കുക.
വെള്ളവും വിനാഗിരിയും 3:1 എന്ന അനുപാതത്തിൽ കലർത്തി കറയുള്ള ഭാഗം അതിലേക്ക് മുക്കി വയ്ക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം എടുത്തു വെള്ളത്തിൽ കഴുകിയെടുക്കാം. നിറം പോകുന്ന തുണിയാണോ എന്നു ശ്രദ്ധിക്കണം.
കറ പടർന്ന ഭാഗത്തായി അൽപ്പം ഉപ്പു പൊടി വിതറുക. അതിലേക്ക് അൽപം നാരങ്ങാനീര് ഒഴിച്ച ശേഷം മൃദുവായി ഉരയ്ക്കുക. അര മണിക്കൂറിനു ശേഷം വെള്ളത്തിൽ കഴുകിയെടുത്താൽ കറ പോകും.
ലിനൻ, കോട്ടൺ തുണികളാണെങ്കിൽ ബേക്കിങ് സോഡ പേസ്റ്റാക്കി കറയിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക. ശേഷം ഷാമ്പൂ കൊണ്ട് ചെറു ചൂട് വെള്ളത്തിൽ കഴുകിയാൽ കറ ഇല്ലാതാകും.
പട്ട് പോലുള്ള തുണികളാണെങ്കിൽ ഡ്രൈ ക്ലീനിങ്ങാണ് അഭികാമ്യം. ഒരിക്കലും ശക്തിയായി ഉരച്ചു കഴുകാതിരിക്കുക.