രാത്രിയിലെ ട്രെയിൻ യാത്ര സുരക്ഷിതമാക്കാം; 6 കാര്യങ്ങൾ ശ്രദ്ധിക്കുക

MV Desk

രാത്രിയിലെ ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരമാവധി വിൻഡോസീറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഡോറിനോടു ചേർന്നുള്ള സീറ്റുകൾ പരമാവധി ഒഴിവാക്കുക. ചില ട്രെയിനുകളിൽ യാത്രക്കാർക്കായി പ്രത്യേകം 'ക്വയറ്റ്' കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഉറങ്ങാനുള്ള സൗകര്യത്തിനായി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

രാത്രിയിൽ ഇന്ത്യയിലെ കാലാവസ്ഥ മാറാനിടയുണ്ട്. അതു കൊണ്ട് തന്നെ സ്വന്തമായി ഒരു പുതപ്പും വിരിയും കരുതാം.

നിങ്ങളുടെ വിലയേറിയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ബാഗ് പരമാവധി കൈ അകലത്തിൽ സൂക്ഷിക്കുക. ലോക്ക് ചെയ്യാനും ശ്രദ്ധിക്കുക.

വിശന്നാൽ കഴിക്കാനായി ബിസ്ക്കറ്റോ മറ്റു സ്നാക്കുകളോ കരുതുക. രാത്രിയിൽ അപരിചിതമായ സ്റ്റേഷനുകളിൽ ഇറങ്ങി ഭക്ഷണം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

അമിതമായി ഉറങ്ങിപ്പോകാതിരിക്കാനായി മൊബൈലിൽ അലാം ക്രമീകരിക്കുക. ഇറങ്ങേണ്ട സ്റ്റോപ്പിലെത്തുന്ന സമയം ആപ്പുകളിലൂടെ മുൻ കൂട്ടി അറിയാം.