MV Desk
പുതു തലമുറകളും റീലുകളും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നവരാണ് സിഗ്മ പുരുഷന്മാർ. പ്രത്യേക തരം സ്വഭാവ സവിശേഷതകളുള്ള ആണുങ്ങളെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കാറുള്ളത്.
സ്വതന്ത്രർ
കാര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതാണ് ഇവർക്ക് താത്പര്യം. സമൂഹത്തിന്‍റെ വിലയിരുത്തലുകളോടൊന്നും ഇവർക്കും തരിമ്പും വില കാണില്ല. ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കും. അതിനു മറ്റുള്ളവരുടെ അംഗീകാരത്തിനു വേണ്ടി കാത്തിരിക്കുകയുമില്ല.
ഒറ്റയ്ക്ക് അതിജീവിക്കും
മറ്റാരും പിന്തുണച്ചില്ലെങ്കിലും പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയുന്നവർ. ഒരുപാട് പേർക്കൊപ്പം ആഘോഷിക്കുന്നതിനേക്കാൾ കൂടുതൽ വ്യക്തിപരമായ വളർച്ചയ്ക്കും തിരിച്ചറിവിനും കണ്ടെത്തലുകളുമായിരിക്കും ഇവർ പ്രാധാന്യം നൽകുക.
നോ ഡ്രാമ , നോ ഗോസിപ്പ്
മറ്റുള്ളവരുമായി ആവശ്യത്തിന് മാത്രം സംസാരം. അനാവശ്യ ഡ്രാമ, ഗോസിപ്പ്, കുശലാന്വേഷണം എന്നിവയെല്ലാം ഒഴിവാക്കുന്നവരായിരിക്കും.
ദുരൂഹമായ ജീവിതം
വ്യക്തി ജീവീതം സ്വകാര്യമായി വയ്ക്കാൻ ആഗ്രഹിക്കുന്നവരാണിവർ. ആവശ്യത്തിന് മാത്രം സംസാരിക്കും. ചുറ്റുമുള്ളവർക്ക് എപ്പോഴും ഇവരുടെ ജീവിതം ദുരൂഹമായി തോന്നും.
അഹങ്കാരമല്ല, ആത്മവിശ്വാസം
ആഴമേറിയ ആത്മവിശ്വാസമാണ് മറ്റൊന്ന്. അതേ സമയം അത് അഹങ്കാരമായി മാറുകയുമില്ല. മറ്റുള്ളവരേക്കാൾ മുകളിലാണെന്ന് തെളിയിക്കാൻ ഇവർ ശ്രമിക്കാറുമില്ല.
സമൂഹത്തോട് അകൽച്ച
ജീവിതം സ്വന്തം ഇഷ്ടത്തിന് മുന്നോട്ടു കൊണ്ടു പോകും. അതിൽ സമൂഹത്തിലെ വലുപ്പ ചെറുപ്പങ്ങളിൽ നിന്നെല്ലാം അകൽച്ച പാലിക്കും.
ആഴമേറിയ സംഭാഷണം
എപ്പോഴും കാര്യങ്ങളെ നിരീക്ഷിച്ച് ചിന്തിച്ച് പ്രവർത്തിക്കുന്നവരായിരിക്കും. അനാവശ്യകാര്യങ്ങൾ സംസാരിച്ച് സമയം കളയുവാൻ താത്പര്യമുണ്ടാകില്ല. ആഴമുള്ള സംഭാഷണങ്ങൾക്ക് എപ്പോഴും മുൻഗണന നൽകും.
സാഹസികർ
സമൂഹത്തിന്‍റെ പ്രതീക്ഷകളെയെല്ലാം തകർത്ത് സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് മുന്നോട്ടു പോകും. പലപ്പോഴും ചുറ്റുമുള്ളവരെ അദ്ഭുതപ്പെടുത്തുന്ന കരിയറും ജീവിതശൈലിയുമായിരിക്കും ഇവർ സ്വീകരിക്കുക.