വീട്ടിൽ നിന്ന് എട്ടുകാലിയെ ഓടിക്കണോ? ഈ ചെടികൾ വളർത്തൂ

Manju Soman

വീട്ടിലെ എട്ടുകാലിയെ ഓടിക്കാനുള്ള വഴിനോക്കുകയാണോ നിങ്ങൾ?ഈ ആറ് ചെടികൾ വീടിനുള്ളിൽ വളർത്തിയാൽ എട്ടുകാലി പമ്പകടക്കും.

മിന്‍റ്

മിന്‍റിന്‍റെ ശക്തമായ മണം എട്ടുകാലിയെ ഓടിക്കാൻ സഹായിക്കും.

ലാവെന്‍റർ

ഇതിൽ വിന്നുള്ള സുഗന്ധപൂരിതമായ ഓയിൽ പെർഫ്യൂമും സോപ്പുമെല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. നമുക്ക് ഇഷ്ടമാണെങ്കിലും എട്ടുകാലിക്ക് ഈ മണം അത്ര പിടിക്കില്ല. അതിനാൽ എട്ടുകാലിയെ വീട്ടിൽ നിന്ന് അകത്താൻ ഇത് സഹായിക്കും.

റോസ്മേരി

റോസ്മേരി ഇലയിൽ നിന്നുള്ള പ്രത്യേക മണമാണ് എട്ടുകാലിയെ വീട്ടിൽ നിന്ന് അകറ്റുന്നത്.

ബേസിൽ

എട്ടുകാലിയേയും മറ്റ് പ്രാണികളേയും ഓടിക്കാൻ ബേസിൽ സഹായിക്കും. ഇതിൽ നിന്നുള്ള ശക്തമായ ഗന്ധമാണ് എട്ടുകാലിയെ അകറ്റുന്നത്.

യൂകാലിപ്റ്റസ്

നല്ല ഫ്രഫ് സുഗന്ധമാണ് യൂകാലിപ്റ്റസിനെ പ്രിയങ്കരമാക്കുന്നത്. ഇത് തന്നെയാണ് എട്ടുകാലിയുടെ വില്ലനും. സാധാരണ പറമ്പിലാണ് ഇത് വളരുക. എന്നാൽ ചെറിയ മൺചട്ടിയിലാക്കി വീടിനുള്ളിൽ വളർത്താം.

സിട്രോനെല്ല

കൊതുകുകളെ അകറ്റുന്നതിൽ പേരുകേട്ട ചെടിയാണ് ഇത്. എന്നാൽ ഇതിൽ നിന്നുള്ള ബന്ധം എട്ടുകാലിയെ ഓടിക്കാനും സഹായിക്കും.