MV Desk
അമിതമായി സ്ക്രബ് ചെയ്യുന്നത് ചർമത്തെ നശിപ്പിക്കും. തൊലിയിൽ നീറ്റൽ, വരൾച്ച, ചെറുമുറിവുകൾ എന്നിവയും സ്ക്രബിങ് അധികമായാൽ ഉണ്ടാകും. സ്വാഭാവികമായി ചർമത്തിലുള്ള പ്രതിരോധ ശേഷി ഇല്ലാതാവുകയും ഈർപ്പം നഷ്ടമാകുകയും ചെയ്യും.
സൺ സ്ക്രീൻ ഉപയോഗിക്കാതിരുന്നാൽ ചർമത്തിലേക്ക് നേരിട്ട് അൾട്രാ വയലറ്റ് രശ്മികൾ പതിക്കും. ഇതു മൂലം അകാലത്തിൽ മുഖത്ത് ചുളിവുകളും കരുവാളിപ്പും ഉണ്ടാകും.
മുഖത്തുപയോഗിക്കുന്ന ഫൗണ്ടേഷന് പരിധി നിശ്ചയിക്കണം. അല്ലാത്തപക്ഷം മുഖചർമത്തിലെ ചെറു സുഷിരങ്ങൾക്ക് ശ്വസിക്കാൻ ആകാത്തതു മൂലം ചർമം നശിക്കും.
മാറ്റ് ഉത്പന്നങ്ങളോട് പ്രിയമുള്ളവർ ധാരാളമുണ്ടായിരിക്കും. പക്ഷേ ഇവ കൂടുതലായി ഉപയോഗിച്ചാൽ ചർമം വരളുകയും പെട്ടെന്ന് പ്രായമേറിയതു പോലെ തോന്നുകയും ചെയ്യും.
മുഖത്തിനെന്ന പോലെ കഴുത്തിനും കൈകൾക്കും പ്രാധാന്യം നൽകുക. ചർമ സംരക്ഷണം ലഭിക്കാത്ത പക്ഷം കൈകളിലെയും കഴുത്തിലെയും ചർമം ചുളിയാൻ സാധ്യതയുണ്ട്.
ഐലൈനർ നിരന്തരമായി ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണിനു താഴെയുള്ള പോളയിൽ ഐലൈനർ ഉപയോഗിക്കുന്നത് ചർമത്തിൽ വരൾച്ചയുണ്ടാക്കും.
കണ്ണിനു താഴെയും മറ്റും ധാരാളമായി പൗഡർ ഇടുന്നതും നല്ലതല്ല. ഇതു ചർമത്തെ കൂടുതൽ വരണ്ടതായി മാറ്റും.
എണ്ണമയമുള്ള ചർമമാണെന്ന് കരുതി മോയ്സ്ചുറൈസറുകൾ ഉപയോഗിക്കാതിരിക്കരുത്.
മൃദുവായ മേക്കപ്പ് റിമൂവറുകൾ ഉപയോഗിച്ച് സാവധാനത്തിൽ മേക്കപ്പ് നീക്കം ചെയ്യുക. ഇല്ലെങ്കിൽ ചർമത്തിന് കേടുപാടുകൾ സംഭവിക്കും.