MV Desk
നിർത്തിയിട്ട കാറിനുള്ളിൽ എസിയിട്ടിരുന്ന് വിശ്രമിക്കുന്നത് വളരെ അപകടകരമായ പ്രവൃത്തിയാണ്.
എൻജിൻ ഓഫാക്കി എസി ഓണാക്കിയ വാഹനത്തിനുള്ളിൽ കാർബൺ മോണോക്സൈഡ് അമിതമായി നിറയുന്നത് ശ്വാസം മുട്ടലിനും മരണത്തിനും വരെ കാരണമാകും.
മണമില്ലാത്ത വാതകമായതിനാൽ കാർബൺ മോണോക്സൈഡിന്‍റെ അളവ് കൂടുന്നത് കടുത്ത ശ്വാസം മുട്ടലുണ്ടാകുമ്പോൾ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ.
വെയിലത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നതെങ്കിൽ കാറിനുള്ളിലെ താപനില മിനിറ്റുകൾക്കുള്ളിൽ മാരമായി വർധിക്കും. ഇത് ഹീറ്റ് സ്ട്രോക്കിന് ഇടയാക്കും
എസി പ്രവർത്തിപ്പിച്ച് വിൻഡോസ് അടച്ചിട്ടിരിക്കുന്നതിനാൽ പുറത്തു നിന്നുള്ള വിഷവാതകങ്ങൾ കാറിനുള്ളിലേക്ക് നിറയാൻ ഇടയാകും. പുതിയ കാറാണെങ്കിൽ പ്ലാസ്റ്റിക്, തുകൽ, എന്നിവയിൽ നിന്ന് വിഷവാതകങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
വാഹനം പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസുകളോ ഡോറുകളോ തുറന്നിട്ട ശേഷം മാത്രം വിശ്രമിക്കുക. കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുത്താതിരിക്കുക.
വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിൽ യാത്ര ആരംഭിക്കുമ്പോൾ വിൻഡോ ഗ്ലാസ് താഴ്ത്തി ശുദ്ധവായു ഉറപ്പാക്കുക.