MV Desk
അന്തരീക്ഷം ശുദ്ധമാക്കും
ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങി നിങ്ങളുടെ വാഷ്റൂമിൽ നിർമിക്കപ്പെടുന്ന എല്ലാ വിഷാംശങ്ങളെയും സ്നേക് പ്ലാന്‍റ് ആഗിരണം ചെയ്ത് അന്തരീക്ഷത്തെ ശുദ്ധീകരിക്കും.
ഓക്സിജൻ വർധിപ്പിക്കും
രാത്രിയിൽ ധാരാളം ഓക്സിജൻ പുറത്തു വിടുന്നതിനാൽ അന്തരീക്ഷം കൂടുതൽ മികച്ചതാകും.
ഈർപ്പം വലിച്ചെടുക്കും
അന്തരീക്ഷ വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് വാഷ് റൂമിലെ ഈർപ്പം ഇലതാക്കും. ഇതുമൂലം പൂപ്പൽ ഇല്ലാതാകും.
പരിചരിക്കാൻ എളുപ്പം
വെളിച്ചം കുറവാണെങ്കിലും വളരുന്നതിനാൽ ഇവയെ പരിചരിക്കാൻ എളുപ്പമാണ്. വെള്ളവും കുറവു മതി. അതു കൊണ്ട് തന്നെ വാഷ്റൂമിൽ ഇവ നന്നായി നില നിൽക്കും..
ദുർഗന്ധം ഒഴിവാക്കും
അന്തരീക്ഷത്തിൽ നിന്ന് ദുർഗന്ധം ഇല്ലാതാക്കാൻ സ്നേക് പ്ലാന്‍റിന് സാധിക്കും.
ഭംഗി വർധിപ്പിക്കും
വാഷ്റൂമിന് ഈസ്തെറ്റിക് ലുക്ക് നൽകുവാൻ സ്നേക് പ്ലാന്‍റിന് സാധിക്കും.
മാനസികാരോഗ്യം മികച്ചതാകും
വാഷ്റൂമിലെ പച്ച നിറമുള്ള ചെടി മനസിനെ സംഘർഷങ്ങളിൽ നിന്ന് സംരക്ഷിക്കും.
ദീർഘകാലം നില നിൽക്കും
പെട്ടെന്ന് ചീഞ്ഞു പോകാത്ത ഇലകൾ അല്ലാത്തതിനാൽ ദീർഘകാലം സ്നേക് പ്ലാന്‍റ് കേടുപാടു കൂടാതെ നില നിൽക്കും.
ശുഭവിശ്വാസം
വാസ്തു, ഫെങ് ഷ്യു വിശ്വാസം പ്രകാരം സ്നേക് പ്ലാന്‍റ് ശുഭകരമായ കാര്യങ്ങളെ ആകർഷിക്കും. അത് വീട്ടിലെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ മാറ്റും.