MV Desk
ക്രിസ്മസ്, കേക്കുകളുടെ കൂടി കാലമാണ്. സാധാരണ പ്രഷർ കുക്കറിൽ മൈദ ഉപയോഗിച്ച് രുചികരമായ കേക്ക് ഉണ്ടാക്കാം.
ഒന്നര കപ്പ് മൈദ, പൊടിച്ചെടുത്ത പഞ്ചസാര ആറ് ടേബിൾ സ്പൂൺ, വെണ്ണ അല്ലെങ്കിൽ എണ്ണ, ഒരു ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ, അര ടേബിൾ സ്പൂൺ ബേക്കിങ് സോഡ, ഒരു ടേബിൾ സ്പൂൺ വാനില എസ്സൻസ് അര കപ്പ് പാൽ ഇത്രയുമാണ് ചേരുവകൾ
കേക്ക് കൂടുതൽ രുചികരമാക്കാൻ അര കപ്പ് ഡ്രൈഫ്രൂട്ട്സ്, കാൽ കപ്പ് ഓറഞ്ച് ജ്യൂസ്, എന്നിവയും ചേർക്കാം
ഡ്രൈഫ്രൂട്ട്സിലേക്ക് ഓറഞ്ച് ജ്യൂസ് ചേർത്ത് ഒരു മണിക്കൂർ സമയത്തേക്ക് മാറ്റി വയ്ക്കുക. കുതിർത്ത ഡ്രൈഫ്രൂട്സിലേക്ക് തിളച്ച പാലും അലിയിച്ച പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ചതും ചേർത്ത് യോജിപ്പിക്കാം.
മൈദയും ബേക്കിങ്സോഡയും ബേക്കിങ് പൗഡറും അരിച്ചെടുത്ത് ചേർത്ത് ഇളക്കി പാലിലേക്ക് ചേർത്ത് യോജിപ്പിക്കാം.
കുക്കറിനുള്ളിൽ വെണ്ണ പുരട്ടിയ ശേഷം ഒരു ബട്ടർ പേപ്പർ വയ്ക്കാം. പിന്നീട് മാവ് അതിലേക്ക് ഒഴിക്കാം.
ഒരു ഫ്രൈ പാൻ അടുപ്പിൽ വച്ച് അതിനു മുകളിലേക്ക് വാഷർ മാറ്റിയ കുക്കർ വയ്ക്കാം. 20-25 മിനിറ്റ് വേവിച്ച ശേഷം കേക്ക് പുറത്തേക്കെടുക്കാം.