MV Desk
മാവ് കുഴയ്ക്കുമ്പോൾ അൽപ്പം എണ്ണ ചേർത്താൽ ചപ്പാത്തി ഏറെ നേരം മൃദുവായിരിക്കും.
മാവ് കുഴയ്ക്കുമ്പോൾ കൃത്യമായ അളവിൽ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. ചെറുചൂടുള്ള വെള്ളമോ പാലോ ചേർത്തു കുഴച്ചാൽ കൂടുതൽ മൃദുവാക്കാം.
കുഴച്ച മാവ് ആകൃതിയിലുള്ള ഉരുളകളാക്കി മാറ്റാൻ ശ്രദ്ധിക്കുക.
ചപ്പാത്തി വേവിക്കുമ്പോൾ എല്ലാ വശവും ശരിയായ രീതിയിൽ ചൂടെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.
വീർത്തു പൊന്തിയ ചപ്പാത്തി പാത്രത്തിലാക്കി അടച്ചു വയ്ക്കു മുൻപ് അതിലെ ആവി കളയുക.അല്ലാത്ത പക്ഷം ചപ്പാത്തിയുടെ മാർദവം നഷ്ടപ്പെടും.
ചപ്പാത്തിയുണ്ടാക്കിയതിനു ശേഷം അതിലേക്ക് അൽപ്പം നെയ്യ് തൂകിയാൽ മാർദവവും രുചിയും കൂടും.
ചപ്പാത്തി പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിനു മുകളിൽ വൃത്തിയുള്ള ഒരു കോട്ടൺ തുണി വിരിച്ചാൽ ചപ്പാത്തിയുടെ മാർദവം കാത്തു സൂക്ഷിക്കാം.
ചപ്പാത്തി സൂക്ഷിക്കാൻ ബട്ടർ പേപ്പർ അല്ലെങ്കിൽ അലൂമിനിയം ഫോയിൽ ഉപയോഗിക്കുക.