MV Desk
പെട്ടെന്നുളള ക്ഷീണം, അല്ലെങ്കിൽ മരവിപ്പ്, കാൽ, കൈ, മുഖം എന്നിവയുടെ ഒരു ഭാഗം ചലിപ്പിക്കാൻ സാധിക്കാതെവരുന്നത് എന്നിവ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാണ്.
മുഖത്തിന്‍റെ ഒരു ഭാഗം കോടിപ്പോകുന്നതായി തോന്നാം. ചിരിക്കുമ്പോൾ ഒരു ഭാഗത്തേക്ക് മാത്രമായി കോടിപ്പോകുന്നതും ലക്ഷണമാണ്.
സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നും. സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് മനസിലാകാതെ വരും. അതു പോലെ തന്നെ മറ്റുള്ളവർ പറയുന്നത് മനസിലാക്കാൻ കഴിയാതെ വരുന്നതും ലക്ഷണങ്ങളിൽ ഒന്നാണ്.
കാഴ്ച പെട്ടെന്ന് മങ്ങുന്നതായി തോന്നുകയോ കാഴ്ചശക്തി ഇല്ലാതെ വരുകയോ ചെയ്യുന്നതും സ്ട്രോക്കിന്‍റെ ലക്ഷണമാണ്.
പെട്ടെന്നുള്ള തലവേദനയും ഛർദിയും തല ചുറ്റലും ക്ഷീണവും
ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെട്ടു പോകുന്നതായി തോന്നാം. ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് തോന്നും.