സൺസ്ക്രീൻ ഇങ്ങനെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ പണി പാളും

MV Desk

സൺസ്ക്രീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി തെറ്റായ ധാരണകൾ ഉണ്ട്. ഇവയെന്താണെന്ന് തിരിച്ചറിയാം.

കടുത്ത വെയിൽ ഇല്ലാത്ത ദിവസങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതില്ലെന്നുള്ളത് പൂർണമായും തെറ്റായ ധാരണയാണ്. ആകാശം മേഘാവൃതമാണെങ്കിലും 80 ശതമാനം അൾട്രാ വയലറ്റ് രശ്മികളും അന്തരീക്ഷത്തിലേക്കെത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ തൊലിയിൽ വെളുത്ത പാട അവശേഷിക്കുന്നുവെന്നത് പലരെയും അലട്ടാറുണ്ട്.

ഇരുണ്ട നിറക്കാർക്ക് സൺസ്ക്രീൻ ആവശ്യമില്ലെന്നുള്ളതും തെറ്റിദ്ധാരണയാണ്. മെലാനിൻ അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുമെങ്കിലും പൂർണമായും സംരക്ഷണം നൽകില്ല. അതു കൊണ്ടു തന്നെ ചർമത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ട്.

ഒട്ടിപ്പിടിക്കുന്ന വിധത്തിലോ എണ്ണമയമുള്ളതോ ആയ സൺസ്ക്രീൻ പലർക്കും ഇഷ്ടമല്ല. പക്ഷേ നിലവിൽ മികച്ച ഉത്പന്നങ്ങൾ ലഭ്യമാണ്.

കെമിക്കൽ, മിനറൽ എന്നിങ്ങനെ രണ്ടു തരത്തിലുള്ള സൺസ്ക്രീനുകൾ ലഭ്യമാണ്. ഇവ രണ്ടും രണ്ട് രീതിയിൽ ഫലപ്രദമാണ്. കെമിക്കൽ സൺസ്ക്രീൻ അൾട്രാവയലറ്റ് രശ്മികളെ വലിയ രീതിയിൽ തടയും. എന്നാൽ ത്വക്കിലേക്ക് ഇറങ്ങി പലർക്കും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. മിനറൽ സൺസ്ക്രീൻ ഒരു പാട പോലെ പ്രവർത്തിക്കുന്നതിനാൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്നില്ല.