MV Desk
ചായ അരിച്ചെടുക്കുന്ന അരിപ്പ കറ പിടിച്ച അവസ്ഥയിലാണോ.. എളുപ്പത്തിൽ വൃത്തിയാക്കാൻ മാർഗമുണ്ട്.
ബേക്കിങ് സോഡ
ബേക്കിങ് സോഡ ചൂടുവെള്ളത്തിൽ കലർത്തിയതിനു ശേഷം അതിലേക്ക് അരിപ്പ ഇറക്കി വയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം ഉരച്ചു കഴുകാം.
സ്റ്റീൽ അരിപ്പ
സ്റ്റീലിൽ നിർമിച്ച അരിപ്പയാണെങ്കിൽ സ്റ്റൗവിനു മുകളിൽ പിടിച്ച് നന്നായി ചൂടാക്കിയതിനു ശേഷം ഒരു ബ്രഷ് കൊണ്ട് ഉരച്ചു കഴുകാം.
ചൂടുവെള്ളം
തിളച്ച വെള്ളം നേരിട്ട് അരിപ്പയിലേക്ക് ഒഴിക്കുക. കറ ഇളകിയെന്ന് ഉറപ്പായാൽ അതിലേക്ക് ഡിഷ് വാഷ് ചേർത്ത് ഉരച്ചു കഴുകാം. ഈ മാർഗവും പ്ലാസ്റ്റിക് അരിപ്പക്ക് ഫലപ്രദമായിരിക്കില്ല.
നാരങ്ങാനീര്
ഒരു നാരങ്ങാമുറി കൊണ്ട് അരിപ്പയുടെ എല്ലാ ഭാഗത്തും ഉരക്കുക. നീര് പിഴിഞ്ഞൊഴിക്കുന്നതും നല്ലതാണ്. അര മണിക്കൂറിനു ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.
ബ്ലീച്ച്
കാൽകപ്പ് ബ്ലീച്ച് ഒരു കപ്പ് വെള്ളത്തിൽ കലർത്തിയതിനു ശേഷം അതിലേക്ക് അരിപ്പ മുക്കി വയ്ക്കുക. 20 മിനിറ്റിനു ശേഷം അരിപ്പ നല്ല വെള്ളത്തിൽ കഴുകിയെടുത്ത് ഡിഷ് വാഷ് ഉപയോഗിച്ച് ഉറച്ചാൽ കറ പോകും.