ചായയിൽ കടുപ്പം കൂടിയോ; കുറയ്ക്കാൻ വഴിയുണ്ട്

MV Desk

ചായയിടുമ്പോൾ കടുപ്പം കൂടിപ്പോകുന്നത് സാധാരണ കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ അതേ ചായ കടുപ്പം കുറച്ച് കുടിക്കാവുന്ന പരുവത്തിലാക്കാം.

തേയിലയുടെ അളവു കൂടിപ്പോകുന്നതും, അധികനേരം തിളപ്പിക്കുന്നതു മൂലവും ചായയുടെ കടുപ്പം കൂടാം. മാത്രമല്ല, പാൽ കൃത്യ സമയത്തു തന്നെ ചേർക്കേണ്ടതുമാണ്.

കുറച്ചു കൂടി തിളപ്പിച്ച വെള്ളം ചേർത്താൽ കടുപ്പം കുറയ്ക്കാവുന്നതാണ്. കയ്പ്പില്ലാതിരിക്കാൻ അൽപ്പം പഞ്ചസാരയും അധികമായി ചേർക്കാം.

തിളപ്പിച്ച പാൽ ചേർത്തും കടുപ്പം കുറയ്ക്കാം. പാൽ ചേർക്കുമ്പോൾ ചായയുടെ രുചിയും കൂടും.

ചായയിലേക്ക് ഒരു സ്പൂൺ ക്രീം ചേർത്തും കടുപ്പം കുറച്ചെടുക്കാം.

അൽപ്പം തേനും പൊടിച്ച ഏലയ്ക്കയും ചേർത്താൽ ചായയുടെ കടുപ്പം കൂടിയതു മൂലമുള്ള അരുചി ഇല്ലാതാക്കാം. ‌

ഒരു നുള്ള് ബേക്കിങ് സോഡ ചായയിലേക്ക് ചേർത്താൽ, കടുപ്പം കൂടിയതു മൂലമുള്ള കയ്പ്പ് കുറയും.

ചായ തിളപ്പിച്ച ശേഷം പെട്ടെന്ന് തന്നെ തേയില ഊറ്റിമാറ്റിയാൽ ചായയുടെ കടുപ്പം കൂടില്ല.