MV Desk
മൂഡോഫ് മാറ്റുന്നതിൽ ഭക്ഷണവും പ്രധാനമാണ്. അതിനു പറ്റിയ ചില വിഭവങ്ങൾ പരിചയപ്പെടാം.
മുട്ട
മുട്ടയും മുട്ടയുടെ വെള്ളക്കരുവും ട്രിപ്റ്റോഫാൻ കൊണ്ട് സമ്പുഷ്ടമാണ്. മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഹോർമോണായ സെറോടോണിനെ ബൂസ്റ്റ് ചെയ്യാൻ ട്രിപ്റ്റോഫാൻ മികച്ചതാണ്. ഒരൊറ്റ മുട്ടയിൽ മാത്രം 84 മില്ലിഗ്രാം ട്രിപ്റ്റോഫാൻ ഉണ്ട്.
കോഴിയിറച്ചി
കോഴിയിറച്ചിയിലും മുട്ടയിലുള്ള അതേ ട്രിപ്റ്റോഫാൻ ധാരാളമുണ്ട്. ഒരു കോഴിയിൽ കുറഞ്ഞത് 244 മില്ലിഗ്രാം ട്രിപ്റ്റോഫാൻ ഉണ്ടായിരിക്കും. മൂഡ് പെട്ടെന്ന് മാറുമെന്ന് ചുരുക്കം.
പാൽക്കട്ടി
പാൽക്കട്ടി അടക്കമുള്ള പാൽ ഉത്പന്നങ്ങളിലെല്ലാം ട്രിപ്റ്റോഫാൻ ഉണ്ട്.
ധാന്യം
ഓട്സ് അടക്കമുള്ള ധാന്യങ്ങളിലും ധാരാളം ട്രിപ്റ്റോഫാൻ ഉണ്ട്. അതു മാത്രമല്ല നല്ല ഉറക്കം ഉറപ്പു നൽകുന്ന മെലാടോണിനും ഇവയിൽ ധാരാളമുണ്ട്.
സോയാ ബീൻ
സോയാ ബീൻ പോലുള്ള പയർവർഗങ്ങളും ട്രിപ്റ്റോഫാനിന്‍റെ കലവറയാണ്.
കശുവണ്ടി
കശുവണ്ടിയും ബദാമുമാണ് മറ്റൊന്ന്. ഇവയിൽ മെലാടോണിനും സെറോടോണിനും ഒരേ പോലെയുണ്ട്.
പഴങ്ങൾ
ചെറി, വാഴപ്പഴം, കിവി, പൈനാപ്പിൾ എന്നിവയെല്ലാം കഴിക്കുന്നതും സന്തോഷം നൽകും. ഇവയിലെല്ലാം ധാരാളം സെറോടോണിനും മെലാടോണിനും ഉണ്ട്.
കടൽവിഭവം
കടൽവിഭവങ്ങളും സന്തോഷമേകും. മിക്ക കടൽമത്സ്യങ്ങളിലും ധാരാളം ട്രിപ്റ്റോഫാൻ ഉണ്ട്. ഒരു ചെറിയ ലോബ്സ്റ്ററിൽ 313 മില്ലി ട്രിപ്റ്റോഫാൻ ഉണ്ട്.
റെഡ് മീറ്റ്
ബീഫ്, മട്ടൺ തുടങ്ങിയ റെഡ് മീറ്റുകളിലെല്ലാം ധാരാളം ട്രിപ്റ്റോഫാൻ ഉണ്ട്. ഇവ കഴിക്കുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം ഉറപ്പു വരുത്തുകയും ചെയ്യും.