ജോലി സമ്മർദമകറ്റാൻ 'ഒഫീഷ്യൽ' ചെടികൾ

Megha Ramesh Chandran

ഓഫിസിലെ ജോലി സമ്മർദം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ചില ചെടികൾ ഏറെ സഹായിക്കും. ഏതൊക്കെയെന്നറിയാം...

നാഗദളി (Snake Plant/ Sansevieria trifasciata)

വായുവിലെ വിഷവാതകങ്ങൾ നീക്കം ചെയ്യുന്നു.

കുറഞ്ഞ വെളിച്ചത്തിലും വളരും, അധിക വെളളം ആവശ്യമില്ല.

മനസിന് ശാന്തതയും ഉന്മേഷവും നൽകുന്നു.

മണി പ്ലാന്‍റ് (Money Plant/ pothos)

പോസിറ്റീവ് ഊർജം നൽകുന്ന ചെടിയായി കണക്കാക്കപ്പെടുന്നു.

കണ്ണുകൾക്ക് സുഖകരമായ പച്ച നിറം നൽകുന്നു. സമ്മർദം കുറയ്ക്കും.

പീസ് ലില്ലി (Peace Lily)

വായുവിലെ ഈർപ്പം നിയന്ത്രിക്കുകയും പൊടി, വിഷവാതകങ്ങൾ നീക്കുകയും ചെയ്യും.

ചെടിയിലെ വെളുത്ത പൂക്കൾ മനസിന് ശാന്തത നൽകും.

കറ്റാർവാഴ (Aloe Vera)

വായു യുദ്ധീകരിക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.

സ്പൈഡർ പ്ലാന്‍റ് (Spider Plant)

കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ ഹാനികരമായ വാതകങ്ങൾ നീക്കം ചെയ്യും.

മാനസിക ഉണർവ് നൽകും.

ഡെസ്കിൽ ചെറിയ പച്ച ചെടി വച്ചാൽ കണ്ണുകൾക്ക് ആശ്വാസം കിട്ടും.

ചെടിക്ക് വെളളം കൊടുക്കുന്നത് ഒരു 'micro break' ആയി മനസിനെ റീസെറ്റ് ചെയ്യാൻ സഹായിക്കും.