പഴം കേടാകാതിരിക്കാൻ കുറച്ച് ടിപ്‌സ്

MV Desk

ഏറ്റവും ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാർഥമാണ് പഴം. എന്നാൽ, പഴം വളരെ വേഗത്തിൽ പഴുത്ത് പോകുകയും കേടാകുകയും ചെയ്യുന്നുണ്ട്. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴം കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാം.

പഴം തെരഞ്ഞെടുക്കുമ്പോൾ

പഴം വാങ്ങുമ്പോൾ അധികം പഴുക്കാത്തത് നോക്കി വാങ്ങുക. പച്ചയും മഞ്ഞയും കലർന്ന പഴം വാങ്ങിയാൽ പതുക്കെ പഴുത്ത് വരും.

താപനില

പാകമാകാത്ത പഴം നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത, കാറ്റ് കയറുന്ന സ്ഥലത്ത് വയ്ക്കുക. പഴം കുലയിൽ തന്നെ നിർത്താൻ സാധിച്ചാൽ അധിക കാലം കേടാകാതെ നിൽക്കും.

തണ്ട് പൊതിയൽ

പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തണ്ട് മാത്രം പൊതിഞ്ഞ് വയ്ക്കുക. പഴത്തിന്‍റെ തണ്ട് വഴിയുള്ള എഥിലീൻ ഉത്പാദനവും അതിന്‍റെ വ്യാപനവും മന്ദ ഗതിയിലാക്കി പഴുക്കുന്ന സമയം ദീർഘിപ്പിക്കാൻ ഇത് സഹായിക്കും.

ഫ്രിഡ്ജിൽ സൂക്ഷിക്കൽ

പാകം വന്ന പഴം ഫ്രിഡ്ജിൽ വച്ചാൽ പുറം ഭാഗം കറുപ്പാകും. എന്നാൽ, ഉൾഭാഗം കേടാകാതെ ഇരിക്കും. ഫ്രിഡ്ജിൽ പഴങ്ങൾക്ക് വേണ്ടിയുളള ഫ്രൂട്ട് ഡ്രോയറിൽ പഴം വയ്ക്കുന്നത് നല്ലതാണ്.

മുറിച്ച പഴം

പഴം കഷ്ണങ്ങളാക്കി എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം. അൽപ്പം നാരങ്ങാനീര് തളിച്ചാൽ കേടാക്കാതെയിരിക്കും.