പാർക്ക് ചെയ്ത കാറിനുള്ളിൽ ഇവയൊന്നും പാടില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

MV Desk

കാർ പാർക്ക് ചെയ്യുമ്പോൾ ചില വസ്തുക്കൾ എടുത്തു മാറ്റേണ്ടത് അത്യാവശ്യമാണ്.

മരുന്നുകൾ

ചൂടുള്ള കാലാവസ്ഥയായാലും തണുപ്പുള്ള കാലാവസ്ഥയായാലും മരുന്നുകൾ നിർത്തിയിട്ട കാറിനുള്ളിൽ സൂക്ഷിക്കരുത്. മരുന്നുകളുടെ ഫലം നഷ്ടപ്പെട്ടു പോകുകയോ വിഷമയമാകുകയോ ചെയ്യും.

മൊബൈൽ ഫോൺ

മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് വസ്തുക്കൾ കാറിനുള്ളിൽ സൂക്ഷിക്കരുത്. അമിതമായ താപനില മൂലം ഇവ പൊട്ടിത്തെറിക്കാനും വലിയ അപകടമുണ്ടാകാനും സാധ്യതയുണ്ട്.

ഭക്ഷണം

ഭക്ഷണവസ്തുക്കളോ ശീതള പാനീയങ്ങളോ കാറിൽ സൂക്ഷിക്കുന്നതും നല്ലതല്ല. ഭക്ഷണം അഴുകിപ്പോകാനുള്ള സാധ്യതയുണ്ട്. മധുരമുള്ള പാനീയങ്ങൾ ആണെങ്കിൽ പ്രാണികളെയും എലികളെയും ആകർഷിക്കും.

വളർത്തുമൃഗങ്ങൾ

കാറിനുള്ളിൽ വളർത്തുമൃഗങ്ങളെ അടച്ച് പാർക്ക് ചെയ്യുന്നത് അപകടകരമാണ്. മൃഗങ്ങൾ ചത്തു പോകാനുള്ള സാധ്യത കൂടുതലാണ്.

ലൈറ്റർ

ലൈറ്ററുകൾ പരമാവധി കാറിനുള്ളിൽ സൂക്ഷിക്കാതിരിക്കുക. അവ കടുത്ത ചൂടിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

പ്രധാനപ്പെട്ട രേഖകൾ

നിങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, ഇൻഷുറൻസ് പേപ്പറുകൾ എന്നിവ കാറിനുള്ളിൽ വയ്ക്കരുത്. കത്തിപ്പോകാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്.