MV Desk
ബേക്കിങ് സോഡ
ഫ്രിഡ്ജിന് നല്ല ഫ്രഷായിരിക്കാൻ ബേക്കിങ് സോഡ നല്ലതാണ്. പക്ഷേ മാസങ്ങളോളമായി ഫ്രിഡ്ജിൽ ഇരിക്കുന്ന ബേക്കിങ് സോഡ ദോഷം ചെയ്യും.
സോസുകൾ
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സോസുകൾ പരമാവധി ഒരു ആഴ്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക. മറ്റു പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാത്തതിനാൽ ഇവ പെട്ടെന്ന് കേടാകും.
ബ്രോത്ത്
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ബ്രോത്ത് കറികളിലും സൂപ്പിലുമെല്ലാം ചേർക്കുന്നത് നല്ലതാണ്. പക്ഷേ 4 ദിവസത്തിൽ കൂടുതൽ ഇവ ഫ്രിഡ്ജിൽ വയ്ക്കാതിരിക്കുക.
കാൻഡ് ഫുഡ്
കാൻഡ് ഫുഡ് പലപ്പോഴും ഒരനുഗ്രഹമാണ്. പക്ഷേ പെട്ടെന്ന് തന്നെ തീർക്കാതെ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. പൊട്ടിച്ചതിനു ശേഷം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഫുഡ് ഉണങ്ങിപ്പോകുകയും ചെയ്യും.
പനീർ
പാൽക്കട്ടിയും പനീറുമൊന്നും ഒരാഴ്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
അച്ചാറുകൾ
അച്ചാറുകൾ വളരെ കാലം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക. മുകളിൽ പാട പോലെ പൂപ്പൽ ഉണ്ടായാൽ വൈകാതെ തന്നെ അവ ഉപേക്ഷിക്കുക.
പൂപ്പൽ
പൂത്തു തുടങ്ങിയ പദാർഥങ്ങൾ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും.
കാലാവധി കഴിഞ്ഞവ
കെട്ട മുട്ട, പിരിഞ്ഞ പാൽ, കാലാവധി കഴിഞ്ഞ തൈര് മുതലായവയൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.