രാത്രിയിൽ ഉറക്കമില്ലേ, ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

Manju Soman

രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു മടുത്തോ? ഈ കാര്യങ്ങൾ ശീലമാക്കി നോക്കൂ.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി സ്ക്രീൻ ഉപയോഗം ഒഴിവാക്കണം. ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവയിലെ ബ്ലൂ ലൈറ്റ് ഉറക്കത്തെ തടസപ്പെടുത്തും.

ചുമ്മാ അങ്ങ് തോണ്ടല്ലേ, കണക്ക് കണ്ടാൽ ഞെട്ടും! | Video

ഉറങ്ങാനും ഉണരാനും കൃത്യമായ സമയം നിശ്ചയിക്കൂ. ഇത് ശരീരത്തിൽ ബയോളജിക്കൽ ക്ലോക്കുണ്ടാവാൻ സഹായിക്കും.

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പെട്ടെന്ന് ഉറക്കം വരാൻ സഹായകമാണ്. എന്നാൽ ഉറങ്ങുന്നതിന് തൊട്ടു മുൻപ് വ്യായാമം ചെയ്യരുത്.

കിടക്കുന്നതിനു തൊട്ടു മുൻപ് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. ഏറെ വൈകി അമിതമായി ഭക്ഷണം കഴിക്കുന്നതും അവസാനിപ്പിക്കണം.

കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്.

ലൈറ്റിട്ട് കിടന്ന് ഉറങ്ങാതിരിക്കുക. ഇരുട്ടുണ്ടെങ്കിൽ പെട്ടെന്ന് ഉറങ്ങാനാവും. ഇരുട്ടിയെ ഭയക്കുന്നവരാണെങ്കിൽ മങ്ങിയ വെളിച്ചമുള്ള ബൾബ് മുറിയിൽ ഉപയോഗിക്കാം.