ഒരിക്കലും ആരോടും പറയാൻ പാടില്ലാത്ത 'രഹസ്യങ്ങൾ'

MV Desk

ലക്ഷ്യം

ലക്ഷ്യത്തെക്കുറിച്ച് പൂർണമായ ധാരണ ഉണ്ടാകുന്നതിനു മുൻപേ അത് മറ്റാരുമായും പങ്കു വയ്ക്കരുത്. മറ്റുള്ളവരുടെ വിമർശനം അടക്കമുള്ള അഭിപ്രായപ്രകടനങ്ങൾ നിങ്ങൾക്ക് സമ്മർദം സൃഷ്ടിച്ചേക്കാം. അതു മാത്രമല്ല ആദ്യമേ ലക്ഷ്യമിതാണ് എന്ന് പ്രഖ്യാപിക്കുന്നത് ലക്ഷ്യം കൈവരിച്ചുവെന്ന തോന്നൽ തലച്ചോറിൽ ഉണ്ടാക്കുമെന്നും പിന്നീട് ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അതു പ്രതിസന്ധിയാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സാമ്പത്തിക സ്ഥിതി

നിങ്ങളുടെ വരുമാനം, സമ്പാദ്യം, കടം, മറ്റു സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം തികച്ചും സ്വകാര്യമായി സൂക്ഷിക്കുക. പണത്തെക്കുറിച്ചുള്ള തുറന്ന സംസാരങ്ങൾ അനാവശ്യ ഉപദേശങ്ങൾക്കും അസൂയയ്ക്കും ചൂഷണത്തിനും കാരണമായേക്കാം.

പ്രണയ ജീവിതം

നിങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ പരിധിയിൽ കവിഞ്ഞ് മറ്റാരോടും പങ്കു വയ്ക്കാതിരിക്കുക. പുറമേ നിന്നുള്ളവരുടെ ഇടപെടലുകൾ നിങ്ങളുടെ റിലേഷൻഷിപ്പിനെ പാടേ തകർത്തേക്കാം. നിങ്ങൾക്കിടയിലെ തികച്ചും രഹസ്യമായ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വയ്ക്കുന്നത് പങ്കാളിക്ക് നിങ്ങളോടുള്ള വിശ്വാസം കുറയ്ക്കാനും ഇടയാക്കും.

കുടുംബപ്രശ്നങ്ങൾ

എല്ലാ കുടുംബങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ കാണും. അത് പരിധിയിൽ കവിഞ്ഞ് അന്യരുമായി പങ്കു വച്ചാൽ തെറ്റിദ്ധാരണകൾക്കും മുൻവിധികൾക്കും വഞ്ചനയ്ക്കും വരെ ഇടയാക്കും.

സഹാനുഭൂതി

നിങ്ങൾ മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയെയും കരുണയെയും കുറിച്ച് മറ്റാരോടും പറയേണ്ടതില്ല. അതു നിങ്ങളുടെ മൂല്യത്തെ ഇല്ലാതാക്കുന്നതിനൊപ്പം പരിഹാസ്യനായി മാറാനുള്ള സാധ്യതയും ഏറും.

ഭൂതകാലത്തിലെ തെറ്റുകൾ

പഴയ കാലത്ത് ചെയ്തു പോയ തെറ്റുകൾ പിന്നീട് മറ്റുള്ളവരുമായി പങ്കു വയ്ക്കേണ്ടതില്ല. അതു നിങ്ങളെക്കുറിച്ച് അനാവശ്യ തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. നിങ്ങളുടെ പഴയ കാലം നിങ്ങൾക്കെതിരേ തന്നെ ഉപയോഗിച്ചുവെന്നും വരാം.

ഭയം

നിങ്ങളുടെ ഭയാശങ്കകളും ദൗർബല്യങ്ങളും രഹസ്യമായി വക്കുക.