MV Desk
കറിവേപ്പിലയില്ലാതെ പാചകം ചെയ്യുന്നതിനെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. പക്ഷേ കറിവേപ്പില കേടു കൂടാതെ സൂക്ഷിക്കുന്നതാണ് വലിയ വെല്ലുവിളി.
വാങ്ങിയ കറിവേപ്പിലയാണെങ്കിൽ മഞ്ഞൾപ്പൊടിയും ഉപ്പുമിട്ട വെള്ളത്തിൽ കുതിർത്ത് പത്ത് മിനിറ്റോളം വയ്ക്കണം.
നനവൊപ്പിയെടുത്ത ശേഷം വൃത്തിയുള്ള ഒരു തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കറിവേപ്പില തണ്ടിൽ നിന്ന് നുള്ളിയെടുത്ത ശേഷം ഐസ്ക്യൂബ് ട്രേയിൽ ഇട്ട് വെള്ളമൊഴിച്ച് ക്യൂബ് ആക്കി മാറ്റാം. ആവശ്യമുള്ളപ്പോൾ ചൂടുവെള്ളത്തിലിട്ട് അലിയിച്ച് എടുക്കാം. ഇലകൾ ഫ്രഷ് ആയിരിക്കും.
കഴുകിയുണക്കിയ ഇലകൾ വായു കയറാത്ത അടപ്പുള്ള പാത്രത്തിൽ ഇട്ട് ഫ്രിഡ്ജിൽ വച്ചാലും ആഴ്ചകളോളം കേടു കൂടാതെ ഇരിക്കും.
കറിവേപ്പില കഴുകി നനവൊപ്പിയ ശേഷം ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ വച്ചാലും കേടു വരില്ല.