ലക്കി ബാംബൂ ഭാഗ്യം തരുമോ? നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

MV Desk

മുറികൾക്ക് ഭംഗി നൽകാനും അതേ പോലെ തന്നെ വീട്ടിലേക്ക് സൗഭാഗ്യം കൊണ്ടു വരാനും ലക്കി ബാംബൂവിന് കഴിയും. പക്ഷേ അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.

ഫെങ്ഷൂ വിശ്വാസം പ്രകാരമാണ് വീടിനുള്ളിൽ ലക്കിബാംബൂ വയ്ക്കുന്നത്. കാഴ്ചയിൽ മുളയോട് സാമ്യമുണ്ടെങ്കിലും ഇത് മുളയല്ല.

സൂര്യപ്രകാരം മിതമായ രീതിയിൽ ലഭിക്കുന്ന പ്രദേശത്തായിരിക്കണം ലക്കി ബാംബൂ വയ്ക്കേണ്ടത്.

ലക്കി ബാംബൂ സംരക്ഷിക്കുമ്പോൾ മരം, ജലം എന്നീ പ്രകൃതി ശക്തികൾ പ്രീതിപ്പെടുമെന്നാണ് വിശ്വാസം.

പത്തോ അതിലധികമോ ലക്കിബാംബൂകൾ ഒരുമിച്ച് ഒരു ചുവപ്പു നാടയിൽ കെട്ടിയ നിലയിലാണ് നടുക.

ചില്ലുപാത്രത്തിൽ തന്നെ നടാനും ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുക. ക്ലോറിൻ കലർന്ന വെള്ളം ഒഴിക്കാതിരിക്കുക.

തൈകളുടെ എണ്ണത്തിൽ 4 എന്ന സംഖ്യ വരുന്നില്ലെന്നും ഉറപ്പാക്കണം.

വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇവ വയ്ക്കുന്നത് ശുഭമല്ല. ചില്ലുപാത്രത്തിൽ അലങ്കാര കല്ലുകൾ ഇടുന്നതും നല്ലതാണ്.