മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കണോ; എളുപ്പ വഴിയുണ്ട്‌

MV Desk

മുട്ട പുഴുങ്ങാനായി എടുക്കുന്ന വെള്ളം ചെറുതായി ചൂടാക്കിയതിനു ശേഷം അതിലേക്ക് അൽപ്പം ഉപ്പ് ചേർക്കുക. അതിനു ശേഷം മുട്ട ഒരു സ്പൂൺ കൊണ്ട് പതിയെ വെള്ളത്തിലേക്കിട്ട് വേവിച്ചെടുക്കാം.

വെള്ളം തിളയ്ക്കും മുൻപേ തന്നെ മുട്ട വെള്ളത്തിലേക്കിടണം. പിന്നീട് ചെറു തീയിൽ 5 മിനിറ്റ് വരെ വേവിച്ചെടുക്കാം. മുട്ട നന്നായി പുഴുങ്ങിക്കിട്ടാൻ 15 മിനിറ്റ് വരെ എടുക്കും.

മു‌ട്ട പുഴുങ്ങാൻ എടുക്കുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരിയോ കുരുമുളകു പൊടിയോ എണ്ണയോ ചേർത്താലും ഫലം കാണും.

ഫ്രിഡ്ജിൽ നിന്ന് എടുക്കുന്ന മുട്ട പത്തു മിനിറ്റെങ്കിലും പുറത്തു വച്ച് തണുപ്പു മാറ്റിയതിനു ശേഷം പുഴുങ്ങുക.

പുഴുങ്ങിയ മുട്ട തണുത്ത വെള്ളത്തിലേക്കിട്ട് അൽപ്പ സമയം വച്ച് ചൂട് മാറിയതിനു ശേഷം മാത്രം തൊലി അടർത്തുക.

കുക്കറിലും മുട്ട പുഴുങ്ങാം.ആവശ്യത്തിന് വെള്ളമൊഴിച്ച് രണ്ട് വിസിലിനു ശേഷം തീ ഓഫാക്കാം.