ഹോളി ആഘോഷമാക്കൂ; നിറങ്ങളിൽ നിന്ന് മുഖം സംരക്ഷിക്കാൻ എളുപ്പവഴിയുണ്ട്

MV Desk

ഒരു സാധാരണ ക്ലെൻസറോ അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം ഉപയോഗിച്ചോ കഴുകിയാൽ ശരീരത്തിൽ നിന്നും മുടിയിൽ നിന്നും എളുപ്പത്തിൽ നിറങ്ങൾ ഇല്ലാതാക്കാം.

അൽപ്പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ മുഖത്ത് പുരട്ടിയതിനു ശേഷം ശുദ്ധമായ ജലത്തിൽ കഴുകാം.

നിറങ്ങൾ പുരണ്ടതിനു ശേഷം മുഖം ശക്തമായി ഉരച്ചു കഴുകാതിരിക്കുക. സെൻസിറ്റീവായ ചർമമാണെങ്കിൽ നിറങ്ങൾ അലർജി ഉണ്ടാക്കാൻ ഇടയുണ്ട്.

മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും നിറങ്ങൾ കഴുകി കളയുന്നതിനുമായി കണ്ടീഷണറുകൾ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

നാരങ്ങാനീരും കറ്റാർ വാഴ നീരും പുരട്ടി കഴുകുന്നത് ചർമത്തിൽ നിന്ന് നിറങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും.

മുഖം കഴുകിയതിനു ശേഷം മോയ്സ്ചുറൈസർ ഉപയോഗിക്കുന്നത് ചർമത്തിന് നല്ലതാണ്.

ഒരിക്കലും ചൂട് വെള്ളം ഉപയോഗിച്ച് മുഖം കഴുകാതിരിക്കുക. അത് ചർമത്തെ കൂടുതൽ വരൾച്ചയിലേക്ക് നയിക്കും.