MV Desk
ചീര
ചീരയിൽ ധാരാളം പൊട്ടാസ്യം മഗ്നീഷ്യം നൈട്രേറ്റ് എന്നിവയുണ്ട്. ഇത് സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കും. അതു മൂലം രക്തക്കുഴലുകളിൽ സമ്മർദം ഉണ്ടാകില്ല.
വാഴപ്പഴം
വാഴപ്പഴത്തിലും ധാരാളം പൊട്ടാസ്യം ഉണ്ട്. അതു കൊണ്ടു തന്നെ സോഡിയത്തിന്‍റെ അളവ് വർധിക്കാതിരിക്കാൻ സഹായിക്കും. രക്തക്കുഴൽ ഭിത്തികളിൽ സമ്മർദം കുറയുന്നതു വഴി രക്ത സമ്മർദവും കുറയും.
ബെറി
സ്ട്രോബെറിയും ബ്ലൂബെറിയും ഫ്ലേവനോയ്ഡ്സ് ആന്‍റിഓക്സിഡന്‍റ്സ് എന്നിവയാൽ സമൃദ്ധമാണ്. ഇത് ഇൻഫ്ലമേഷൻ ഇല്ലാതാക്കുകയും അതു വഴി രക്തസമ്മർദം കുറയുകയും ചെയ്യും.
ഓട്സ്
ഓട്സിലുള്ള ബീറ്റാ ഗ്ലൂക്കൻ ഫൈബർ കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.
മീൻ
അയല, ചാള, നെയ്മീൻ എന്നിവയിലെല്ലാം ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് രക്തസമ്മർദം സന്തുലിതമാക്കാൻ സഹായിക്കും.
മാതളനാരങ്ങ
മാതളപ്പഴത്തിൽ ധാരാളം ആന്‍റിഓക്സിഡന്‍റുകളും പോളിഫിനോളും ഉണ്ട്. അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും അതു വഴി രക്തസമ്മർദം കൂടാതെ സൂക്ഷിക്കുകയും ചെയ്യും.