എത്ര കടുത്ത തലവേദനയും മാറും; ഇത് കുടിച്ചോളൂ

MV Desk

ഗ്രീൻ ടീ

ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമുള്ള പാനീയമാണ് ഗ്രീൻ ടീ. അതു കൊണ്ട് തന്നെ ഒരു കപ്പ് ചൂടു ഗ്രീൻ ടീ കുടിച്ചാൽ തലവേദന പമ്പ കടക്കും.

കർപ്പൂര തുളസി

വേദന ഇല്ലാതാക്കുന്നതിൽ പേരു കേട്ടതാണ് കർപ്പൂര തുളസി. മൈഗ്രെയിൻ അടക്കമുള്ള ത‌ലവേദന ഇല്ലാതാക്കാൻ കർപ്പൂര തുളസി ഇട്ട് തിളപ്പിച്ച വെള്ളമോ ചായയോ കുടിച്ചാൽ മത‌ി.

ഇഞ്ചിച്ചായ

മൈഗ്രെയിൻ അലട്ടുന്നവർക്ക് ഇഞ്ചിച്ചായ ഫലപ്രദമാണ്. ഛർദിയും ക്ഷീണവും ഇല്ലാതാകും.

ഗ്രീൻ സ്മൂത്തി

ഗ്രീൻ ആപ്പിൾ, ചീര, തേങ്ങാപ്പാൽ, തേൻ എന്നിവ ചേർത്തുണ്ടാക്കുന്ന ഗ്രീൻ സ്മൂത്തിയും തലവേദന ഇല്ലാതാക്കും. ശരീരത്തിനാവശ്യമായ വൈറ്റമിൻ ബി ഇതിലൂടെ ലഭ്യമാകും.

ഫ്രൂട്ട് ഇൻഫ്യൂസ്ഡ് വാട്ടർ

ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതും തലവേദനയ്ക്ക് ഇടയാക്കാറുണ്ട്. പച്ചവെള്ളം കുടിക്കുന്നതിനു പകരം ഏതെങ്കിലും ഫ്രൂട്ട്സ് അരിഞ്ഞിട്ട വെള്ളം കുടിക്കുന്നതിലൂടെ ഇതു പരിഹരിക്കാം.

മുന്തിരി ജ്യൂസ്

മഗ്നീഷ്യത്തിന്‍റെ കലവറയാണ് മുന്തിരി ജ്യൂസ്. മൈഗ്രെയ്ൻ ഇല്ലാതാക്കുന്നതിൽ മഗ്നീഷ്യം വലിയ പങ്കാണ് വഹിക്കുന്നത്.

ഓറഞ്ച് ജ്യൂസ്

മഗ്നീഷ്യം ധാരാളമുള്ളതിനാൽ ഓറഞ്ച് ജ്യൂസും തലവേദനയെ ഇല്ലാതാക്കും.

കൊഴുപ്പില്ലാത്ത പാൽ

കൊഴുപ്പില്ലാത്ത പാലിൽ റിബോഫ്ലേവിൻ, വൈറ്റമിൻ ബി 12 എന്നിവ ധാരാളമായുണ്ട്. ഇവ മൈഗ്രെയിനെ ഇല്ലാതാക്കും.