MV Desk
നഖം എപ്പോഴും ഈർപ്പമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. അതിനായി മോയ്സ്ച്വറൈസിങ് ക്യൂട്ടിക്കിൾ ഓയിൽ അല്ലെങ്കിൽ നഖത്തിനു വേണ്ടിയുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കാം.
നഖത്തിന് പോഷകം നൽകേണ്ടത് അത്യാവശ്യമാണ്. ബയോട്ടിൻ സമൃദ്ധമായുള്ള വിഭവങ്ങളായ മുട്ട, നട്ട്സ്, ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കാം.
4-6 ആഴ്ചയ്ക്കുള്ളിൽ നഖം കൃത്യമായി വെട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. അല്ലാത്ത പക്ഷം നഖത്തിൽ വിള്ളലുകളും പൊട്ടലും ഉണ്ടാകാം.
പാത്രം കഴുകുമ്പോഴും മറ്റും കൈയുറകൾ ധരിക്കുക. പാത്രമോ മറ്റോ തുറക്കുന്നതിനായി നഖങ്ങൾ ഉപയോഗിക്കാതിരിക്കുക.
ബയോട്ടിൻ സപ്ലിമെന്‍റ്സ് കഴിക്കാം. ഒരു ഡോക്റ്ററുടെ നിർദേശപ്രകാരം മാത്രമേ ബയോട്ടിൻ സപ്ലിമെന്‍റ് എടുക്കാവൂ.
ഒരു മാസത്തിൽ 3-4 മില്ലിമീറ്റർ വരെയാണ് നഖം വളരുക. 4-6 ആഴ്ചയ്ക്കിടയിൽ നഖം വളരുന്നത് ഉറപ്പാക്കാനാകും.