വാഴപ്പഴത്തിന്‍റെ തൊലി കറുക്കാതിരിക്കാൻ മാർഗമുണ്ട്!

MV Desk

ഒന്നിൽ കൂടുതൽ ദിവസം തൊലി കറുക്കാതെയും പഴുപ്പു കൂടാതെയും ചീയാതെയും വാഴപ്പഴം സൂക്ഷിക്കാനുള്ള എളുപ്പമാർഗങ്ങൾ

പ്ലാസ്റ്റിക് കൊണ്ടു പൊതിയാം

വാഴപ്പഴത്തിന്‍റെ തണ്ടിന്‍റെ ഭാഗം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞാൽ പെട്ടെന്ന് പഴുപ്പു കൂടുന്നത് തടയാം. എഥിലീൻ വാതകം പുറന്തള്ളുന്നത് കുറയ്ക്കാൻ പ്ലാസ്റ്റിക്കിന് സാധിക്കും. ഇതു മൂലം വാഴപ്പഴം ഫ്രഷ് ആയിരിക്കും.

തൂക്കിയിടാം

വാഴപ്പഴങ്ങൾ തൂക്കിയിട്ടാൽ പഴുപ്പു കൂടാതെ സൂക്ഷിക്കാം. തൂക്കിയിടുമ്പോൾ പഴത്തിൽ മർദം കൂടുമെന്നും അതു മൂലം മഞ്ഞ നിറം പോകാതെ സംരക്ഷിക്കപ്പെടുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി ഹാങ്ങറുകൾ ഉപയോഗിക്കാം.

അടർത്തി സൂക്ഷിക്കാം

പടലയായി സൂക്ഷിക്കുന്നതിനു പകരം അടർത്തി സൂക്ഷിക്കുന്നതും ഫലപ്രദമാണ്. ഇതു മൂലം എഥിലീൻ വാതകം ധാരാളമായി ഉണ്ടാകുന്നത് കുറയും.

ഒറ്റയ്ക്ക് സൂക്ഷിക്കുക

മറ്റ് പഴങ്ങൾക്കൊപ്പം വാഴപ്പഴം സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ച് ആപ്പിൾ അവോക്കാഡോ എന്നിവയിൽ നിന്ന് മാറ്റി സൂക്ഷിക്കുക. മറ്റു പഴങ്ങളിൽ നിന്ന് പുറത്തു വരുന്ന വാതകങ്ങൾ വാഴപ്പഴത്തിന്‍റെ പഴുപ്പു വർധിക്കാൻ ഇടയാക്കും.

തണുപ്പിച്ച് സൂക്ഷിക്കാം

റഫ്രിജറേറ്ററിനുള്ളിൽ വാഴപ്പഴം സൂക്ഷിക്കുന്നതിലൂടെ പഴ ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും. പക്ഷേ തൊലി കറുക്കുന്നത് തടയാൻ സാധിക്കില്ല.