മഴയല്ലേ, വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ചില പൊടിക്കൈകൾ

MV Desk

മഴക്കാലമാകുന്നതോടെ ചുറ്റുപാടും പാമ്പിന്‍റെ ശല്യവും കൂടും. മാളങ്ങൾ നശിക്കുന്നതിനാലാണ് പാമ്പ് പുറത്തു വരുന്നത്. വീട്ടിലേക്ക് പാമ്പ് കയറാതിരിക്കാനുള്ള ചില പൊടിക്കൈകൾ

വെളുത്തുള്ളിയും ചുവന്നുള്ളിയും നന്നായി ചതച്ചതിനു ശേഷം വീടിനു ചുറ്റും തളിക്കുക.

ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ വാങ്ങി വെള്ളത്തിൽ കലക്കി ചുറ്റുപാടും സ്പ്രേ ചെയ്യുക

നാലഞ്ച് കർപ്പൂരം നന്നായി പൊടിച്ച ശേഷം ചെറു ചൂട് വെള്ളത്തിൽ ചാലിക്കുക. ഇതിലേക്ക് അൽപ്പം വേപ്പെണ്ണ കൂടി ചേർത്ത് വീടിനു ചുറ്റും തളിക്കാം.

പൊടിച്ച പുകയിലയും ചുണ്ണാമ്പുപൊടിയും കലർത്തി വീടിനു ചുറ്റും വിതറുക

വീടിനു ചുറ്റും ചെറിയ അളവിൽ പെട്രോളോ ഡീസലോ മണ്ണെണ്ണയോ സ്പ്രേ ചെയ്യുക.

വീടിനുള്ളിൽ കർപ്പൂരം അഗർബത്തി എന്നിവ പുകയ്ക്കാം.

വീടിനോടു ചേർന്നു പുല്ലും കാടും വളർന്നു വരുന്നത് ഒഴിവാക്കുക. പ്രദേശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

മതിലിലും വീടിന്‍റെ ഭിത്തികളിലും ഉള്ള ചെറു ദ്വാരങ്ങളും മറ്റും സിമന്‍റോ മറ്റു വസ്തുക്കളോ വച്ച് അടക്കുക

സ്റ്റോർ റൂമുകളിലും ടെറസിലും നാഫ്ത്തലിൻ ഗുളികകളോ കർപ്പൂരമോ വയ്ക്കുക.