കൊടും ചൂട്, അണലി പ്രസവിക്കുന്ന കാലം; വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ചില പൊടിക്കൈകൾ

MV Desk

നാൽപ്പത് ഡിഗ്രീ സെൽഷ്യസ് വരെയാണ് കേരളത്തൽ പലയിടങ്ങളിലും താപനില. കനത്ത ചൂടിൽ മനുഷ്യരെപ്പോലെ തന്നെ മറ്റു ജന്തുജാലങ്ങളും ഉരുകുകയാണ്. ശീതരക്തജീവികളായ പാമ്പുകളും ഇക്കാലത്ത് തണുപ്പു തേടി വീടുകളിലേക്ക് വന്നു കയറാൻ സാധ്യതയുണ്ട്.

മൂർഖന്‍റെ മുട്ടകൾ വിരിയുന്നതും അണലി പ്രസവിക്കുന്നതും ഈ വേനൽക്കാലത്താണ്. അതു കൊണ്ട് തന്നെ പാമ്പ് ശല്യം കൂടും. വെളുത്തുള്ളിയും ചുവന്നുള്ളിയും നന്നായി ചതച്ചതിനു ശേഷം വീടിനു ചുറ്റും തളിക്കുന്നത് പാമ്പിനെ അകറ്റും.

ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണ വാങ്ങി വെള്ളത്തിൽ കലക്കി ചുറ്റുപാടും സ്പ്രേ ചെയ്യുക

നാലഞ്ച് കർപ്പൂരം നന്നായി പൊടിച്ച ശേഷം ചെറു ചൂട് വെള്ളത്തിൽ ചാലിക്കുക. ഇതിലേക്ക് അൽപ്പം വേപ്പെണ്ണ കൂടി ചേർത്ത് വീടിനു ചുറ്റും തളിക്കാം.

പൊടിച്ച പുകയിലയും ചുണ്ണാമ്പുപൊടിയും കലർത്തി വീടിനു ചുറ്റും വിതറുക

വീടിനു ചുറ്റും ചെറിയ അളവിൽ പെട്രോളോ ഡീസലോ മണ്ണെണ്ണയോ സ്പ്രേ ചെയ്യുക.

വീടിനുള്ളിൽ കർപ്പൂരം അഗർബത്തി എന്നിവ പുകയ്ക്കാം.

വീടിനോടു ചേർന്നു പുല്ലും കാടും വളർന്നു വരുന്നത് ഒഴിവാക്കുക. പ്രദേശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

മതിലിലും വീടിന്‍റെ ഭിത്തികളിലും ഉള്ള ചെറു ദ്വാരങ്ങളും മറ്റും സിമന്‍റോ മറ്റു വസ്തുക്കളോ വച്ച് അടക്കുക

സ്റ്റോർ റൂമുകളിലും ടെറസിലും നാഫ്ത്തലിൻ ഗുളികകളോ കർപ്പൂരമോ വയ്ക്കുക.