Aswin AM
10 മിനിറ്റ് നടക്കാം
ചെറിയ വ‍്യായാമം ചെയ്താൽ പോലും പുകവലിയോടുള്ള ആസക്തി കുറയുമെന്നാണ് ഡോക്റ്റർമാർ പറയുന്നത്. 10 മിനിറ്റ് നടക്കുന്നതു പോലും ഫലപ്രദമാണ്.
പുകവലിയെ ഓർമിക്കുന്നതെല്ലാം ഒഴിവാക്കാം
വീട്, ജോലിസ്ഥലം, കാർ എന്നിവിടങ്ങളിൽ നിന്നും പുകവലിയെ ഓർമിപ്പിക്കുന്ന വസ്തുക്കൾ എല്ലാം ഒഴിവാക്കുന്നതാണ് മറ്റൊരു മാർഗം. സിഗററ്റ്, ലൈറ്റർ, ആഷ് ട്രേ തുടങ്ങിയവ ഒഴിവാക്കാം.
കാരണങ്ങൾ തയാറാക്കുക
പുകവലി ഉപേക്ഷിക്കുന്നതിനായി കാരണങ്ങൾ തയാറാക്കുക എന്നതാണ് ആദ്യത്തെ കാര്യം. സ്വന്തം ആരോഗ്യം, കുടുംബം എന്നിങ്ങനെ എന്തുമാകാം കാരണങ്ങൾ. സ്വയം പ്രാധാന്യം കൊടുക്കുന്നതിലൂടെ പുകവലിയെ എളുപ്പത്തിൽ ഒഴിവാക്കാം
ഡീപ് ബ്രീത്തിങ്
പലരും സ്ട്രെസ് റിലീസിനായാണ് പുകവലിയെ ആശ്രയിക്കാറുള്ളത്. സ്ട്രെസ് റിലീസിനായി മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഡീപ് മെഡിറ്റേഷൻ, യോഗ, മെഡിറ്റേഷൻ എന്നിവയെല്ലാം ഫലപ്രദമായിരിക്കും.
ഭയക്കാതിരിക്കുക
വിഡ്രോവൽ ലക്ഷണങ്ങളെ ധൈര്യത്തോടെ അഭിമുഖീകരിക്കുക. ഒരു സിഗരറ്റ് കത്തിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ എന്ന അവസ്ഥ ഉണ്ടായാൽ കത്തിച്ചതിനു ശേഷം വലിക്കാതെ തന്നെ കെടുത്താൻ ശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് പുകവലിയോടുള്ള ആസക്തിയെ കുറയ്ക്കാൻ സഹായിക്കും.
പരമാവധി വൈകിക്കുക
പുകവലി നിർത്താൻ ശ്രമിക്കുന്ന ആദ്യ കാലങ്ങളിൽ പൂർണമായും ഒഴിവാക്കുക സാധ്യമാകില്ല. ഇത്തരം സാഹചര്യങ്ങളിൽ പുകവലിക്കാൻ തോന്നുമ്പോൾ പരമാവധി വൈകിക്കാൻ ശ്രമിക്കുക. ഇത് പുകവലി പൂർണമായും നിർത്താൻ സഹായിക്കും.